ദേശീയ ദിന അവധി: മലമുകളിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി
text_fieldsറാക് പൊലീസിന്റെ എയർ ആംബുലൻസ്
റാസൽഖൈമ: ദേശീയദിന അവധി ദിനങ്ങളിൽ എമിറേറ്റിലെ വ്യത്യസ്ത പർവത നിരകളിൽ സാഹസിക യാത്രക്കിടെ കുടുങ്ങിയ മൂന്ന് പേരെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി റാസൽഖൈമ പൊലീസ് അറിയിച്ചു. സെർച്ച് ആൻഡ് റസ്ക്യൂ വിഭാഗവും എയർ വിങ്ങും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. ശൈത്യകാലമായതിനാൽ റാസൽഖൈമയിലെ പർവത നിരകളിൽ ഹൈക്കിങ് നടത്തുന്നവർ ഏറെയാണ്. ഇവർ പലപ്പോഴും കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാറില്ല. ഇതിന് മുമ്പ് നിരവധി പേരെ റാസൽഖൈമ പൊലീസ് പർവത ചരിവുകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയിട്ടുണ്ട്.
പർവത നിരകളിൽ ഹൈക്കിങ്ങിന് പോകുന്നവർ പാലിക്കേണ്ട മാർഗ നിർദേശങ്ങളും അധികൃതർ പുറത്തുവിട്ടു. ആവശ്യമായ ഭക്ഷണം കരുതുക, മൊബൈൽ ഫോണിൽ മതിയായ ചാർജുണ്ടെന്ന് ഉറപ്പാക്കുക, ഏത് ഭാഗത്തേക്കാണ് പോകുന്നതെന്ന് അധികൃതരെ മുൻകൂട്ടി അറിയിക്കുക, അപകടം നിറഞ്ഞ ഭാഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുക, ആവശ്യമായ സുരക്ഷ വസ്ത്രങ്ങളും ഷൂസുകളും ധരിക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

