ദേശീയദിന അവധി; ആഘോഷമാക്കാൻ സ്മാർട്ട് ട്രാവൽ
text_fieldsഷാർജ: യു.എ.ഇയിലെ ദേശീയ അവധി ദിനത്തോടനുബന്ധിച്ച് യാത്രാപ്രേമികൾക്ക് ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകൾ അവതരിപ്പിച്ച് പ്രമുഖ ട്രാവൽ സേവനദാതാക്കളായ സ്മാർട്ട് ട്രാവൽ. നവംബർ 28 മുതൽ നീണ്ട അവധി ദിനങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ 20ലധികം വിനോദ കേന്ദ്രങ്ങളിലേക്കാണ് മികച്ച ഓഫറുകളുമായി സ്മാർട്ട് ട്രാവൽ യാത്ര ഒരുക്കിയിരിക്കുന്നത്. സി.ഐ.എസ് രാജ്യങ്ങളായ അസർബൈജാൻ, താഷ്കന്റ്, ജോർജിയ, ബാകു, സഞ്ചാരികളുടെ പ്രിയപ്പെട്ട ബക്കറ്റ് ലിസ്റ്റ് നഗരങ്ങളായ ജോർഡൻ, മൊറോക്കോ, ഈജിപ്ത്, ഗ്രീസ്, ദ്വീപ് സഞ്ചാര കേന്ദ്രങ്ങളായ തായ്ലൻഡ്, പെനാങ്, ലങ്കാവി മുതലായ സ്വപ്നരാജ്യങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഗ്രൂപ് യാത്രകളും വ്യക്തിഗത പാക്കേജുകളും സഞ്ചാരികളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ്ഡ് പാക്കേജുകളും സ്മാർട്ട് ട്രാവൽ തയാറാക്കുന്നു.
ഒരു പതിറ്റാണ്ടായി ടൂർസ് ആൻഡ് ട്രാവൽ രംഗത്തെ നിറസാന്നിധ്യമായ സ്മാർട്ട് ട്രാവൽ ഈ നീണ്ട അവധി ഏവർക്കും ആഘോഷമാക്കാൻ ഏറ്റവും കുറഞ്ഞ ചെലവിൽ ഒട്ടനവധി ഓഫറുകളോടുകൂടി ഏറ്റവും മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം മാത്രമല്ല സോളോ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഈ പാക്കേജുകൾ തിരഞ്ഞെടുക്കാം. ടിക്കറ്റ് നിരക്ക് കൂടുന്നതിന് മുമ്പുതന്നെ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനായി +971 54 360 6607 എന്ന നമ്പറിലേക്ക് വിളിക്കുകയോ www.smarttravels.ae ചെക്ക് ചെയ്യുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

