ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളിൽ പങ്കാളികളായി ഇന്ത്യ ഇന്റർനാഷനൽ സ്കൂളും. വൈവിധ്യമാർന്ന കലാവിരുന്നുകൾ സംഘടിപ്പിച്ചും സാംസ്കാരിക പരിപാടികൾ ഒരുക്കിയും വിദ്യാർഥികളും അധ്യാപകരും ആവേശപൂർവം ആഘോഷങ്ങളിൽ പങ്കാളികളായി. പരമ്പരാഗത അറബിക് ഡാൻസ് മത്സരം, അറബിക് ഗാന മത്സരം, യു.എ.ഇയുടെ പാരമ്പര്യത്തെയും പൈതൃകത്തെയും ആസ്പദമാക്കിയുള്ള ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.
മെഹന്തി അണിഞ്ഞും മുഖത്ത് യു.എ.ഇ പതാകയുടെ ചായം തേച്ചും വിദ്യാർഥികളും അധ്യാപകരും ആഘോഷ പരിപാടികളിൽ പങ്കാളികളായി. ആറായിരത്തിലധികം വിദ്യാർഥികളെ അണിനിരത്തി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച അധ്യാപകരെയും വിദ്യാർഥികളെയും പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം തുടങ്ങിയവർ അഭിനന്ദിച്ചു. ആഘോഷ പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

