Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ ദിനാഘോഷം:...

ദേശീയ ദിനാഘോഷം: എം.എസ്​.എസ്​ യു.എ.ഇ ഫെസ്റ്റ്​ മൂന്നിന്​

text_fields
bookmark_border
ദേശീയ ദിനാഘോഷം: എം.എസ്​.എസ്​ യു.എ.ഇ ഫെസ്റ്റ്​ മൂന്നിന്​
cancel
camera_alt

മോ​ഡ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദു​ബൈ: ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്റ് അ​തോ​റി​റ്റി​യു​ടെ (സി.​ടി.​എ) അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി (എം.​എ​സ്.​എ​സ്) ദു​ബൈ ക​മ്മി​റ്റി​യു​ടെ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളുടെ ഭാഗമായ യു.എ.ഇ ഫെസ്റ്റ് ഡി​സം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​മാ​യി 52 സ്കൂ​ളു​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ ദു​ബൈ ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ളാ​ണ്​ വേ​ദി​യാ​കു​ന്ന​ത്.

കെ.​ജി-1 മു​ത​ൽ പ്ല​സ്​ ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം, എ​ക്സി​ബി​ഷ​ൻ, സ്ത്രീ​ക​ളു​ടെ ഹെ​ന്ന, കു​ക്ക​റി മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന സ്കൂ​ളി​ന് ഓ​വ​റോ​ൾ ട്രോ​ഫി​യും ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും സ​മ്മാ​നം ന​ൽ​കും. സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ എം.​എ​സ്.​എ​സ്​ ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്‍ അ​സീ​സ്, ജ​ന. സെ​ക്ര​ട്ട​റി ഷ​ജി​ല്‍ ഷൗ​ക്ക​ത്ത്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി ന​സീ​ര്‍ അ​ബൂ​ബ​ക്ക​ര്‍, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ സി​തി​ന്‍ നാ​സ​ര്‍, ഫി​നാ​ന്‍സ് ക​ണ്‍വീ​ന​ര്‍ ഫ​യ്യാ​സ് അ​ഹ്മ​ദ്, പ്രേം (​ജ​ലീ​ല്‍ ഹോ​ള്‍ഡി​ങ്സ്) എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayM.S.SUAE Fest
News Summary - National Day Celebration: MSS UAE Fest on 3rd December
Next Story