ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി സ്വാഗതസംഘമായി
text_fieldsയു.എ.ഇ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായ ദുബൈ കെ.എം.സി.സി സ്വാഗതസംഘം
രൂപവത്കരണ കൺവെൻഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇ പിറവിയുടെ അമ്പതാണ്ട് പിന്നിടുമ്പോൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ ഇന്ത്യൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ.
സുവർണ ജൂബിലി പ്രമാണിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റയീസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെർക്കള, ആർ. ഷുക്കൂർ അശ്റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, മജീദ് മണിയോടൻ, നിസാം കൊല്ലം എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി ഫറൂഖ് പട്ടിക്കര നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിന് സ്റ്റേറ്റ്, ജില്ല, മണ്ഡലം ഭാരവാഹികൾ ഉൾെപ്പടുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.

