Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ർ.​ടി.​എ...

ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലെ ദൃ​ശ്യം

ദു​ബൈ: റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ആ​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. യു.​എ.​ഇ​യു​ടെ പാ​ര​മ്പ​ര്യം വി​ളി​ച്ച​റി​യി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ത്തു​ചേ​രാ​ൻ പ്ര​ത്യേ​ക മ​ജ്‍ലി​സ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ.​ടി.​എ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ 52ാമ​ത് ‘യൂ​നി​യ​ൻ ഡേ’ ​ലോ​ഗോ സ്മാ​ർ​ട്ട് ട്രാ​ഫി​ക് സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക, ദു​ബൈ വാ​ട്ട​ർ ക​നാ​ലി​ന്റെ വാ​ട്ട​ർ​ഫാ​ൾ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ പ്ര​കാ​ശി​പ്പി​ക്കു​ക, ആ​ഘോ​ഷ പ്ര​മേ​യ​ങ്ങ​ൾ ദു​ബൈ മെ​ട്രോ, ട്രാം, ​പൊ​തു​ബ​സു​ക​ൾ, സ​മു​ദ്ര ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ സ​ന്തോ​ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ക്രീ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.

ജ​ബ​ൽ അ​ലി സ്റ്റേ​ഷ​നി​ൽ ദു​ബൈ മെ​ട്രോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദേ​ശീ​യ​പ​താ​ക​ക​ൾ വി​ത​ര​ണം​ചെ​യ്യു​ക​യും പ​ര​മ്പ​രാ​ഗ​ത ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayRTAHeadquarters
News Summary - National Day Celebration at RTA Headquarters
Next Story