Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ എ​ക്സ്​​പോ സി​റ്റി​യി​ൽ

text_fields
bookmark_border
ദേ​ശീ​യ ദി​നം: ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ എ​ക്സ്​​പോ സി​റ്റി​യി​ൽ
cancel

ദു​ബൈ: യു.​എ.​ഇ​യു​ടെ 52ാം ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക്​ ദു​ബൈ എ​ക്സ്​​പോ സി​റ്റി വേ​ദി​യാ​കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഡി​സം​ബ​ർ ര​ണ്ടി​ന്​ കോ​പ് ​28 ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രി​ക്കും ദേ​ശീ​യ​ദി​നം ക​ട​ന്നു​വ​രു​ക. അ​തി​നാ​ൽ 1971ൽ ​രാ​ജ്യം സ്ഥാ​പി​ത​മാ​യ​ത്​ മു​ത​ലു​ള്ള യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​താ യാ​ത്ര​യെ​യും, ഐ​ക്യ​ത്തി​ന്റെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ത്തെ എ​ടു​ത്തു​കാ​ട്ടു​ന്ന​തു​മാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ. അ​തോ​ടൊ​പ്പം ച​ട​ങ്ങി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ആ​ശ്വാ​സ​ക​ര​മാ​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ക്കാ​നും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഇ​മാ​റാ​ത്തി സം​സ്കാ​ര​ത്തി​ന്റെ​യും പൈ​തൃ​ക​ത്തി​ന്റെ​യും വേ​രു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഷോ, ​പാ​ര​മ്പ​ര്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും ചി​ത്രീ​ക​രി​ക്കും. ലോ​ക​വു​മാ​യി രാ​ജ്യം പ​ങ്കി​ടു​ന്ന സു​സ്ഥി​ര ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഷോ​യും അ​ര​ങ്ങി​ലെ​ത്തും. ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് എ​ല്ലാ പ്രാ​ദേ​ശി​ക ടി.​വി ചാ​ന​ലു​ക​ളി​ലും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayExpo City
News Summary - National Day: Celebrations at Expo City
Next Story