ദേശീയ ദിനാഘോഷം
text_fieldsഇമ മഞ്ചേരി ഗ്ലോബലും ഇമ എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി നടന്ന
സൗഹൃദ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്തവർ
ഷാർജ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ അൽ ഫുർസാൻ ഗ്രൗണ്ടിൽ ഇമ മഞ്ചേരി ഗ്ലോബലും ഇമ എഫ്.സിയും സംയുക്തമായി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് നാസർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ജമാൽ പെരിമ്പലം, മജീദ് പന്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ചൂണ്ടയിൽ സ്വാഗതവും ശിവൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. സലീം പന്തല്ലൂർ, അലിക്കുട്ടി, ഷൗക്കത്ത് പെരിമ്പലം, സുരേഷ് ചൂണ്ടയിൽ, ഫൈസൽ ബാബു, റംഷി, ഷാഹുൽ, ഷമീം തുടങ്ങിയവർ നേതൃത്വം നൽകി. സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.

