കിഴക്കൻ മേഖലാ പൊലീസ് ആസ്ഥാനത്ത് ദേശീയദിനാഘോഷം
text_fieldsകിഴക്കൻ മേഖല പൊലീസ് സംഘടിപ്പിച്ച ഘോഷയാത്ര
ഷാർജ: ഷാർജയുടെ കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെൻറ് ആസ്ഥാനത്ത് യു.എ.ഇ 50ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ ആഘോഷ മാർച്ച് സംഘടിപ്പിച്ചു. ഈസ്റ്റേൺ റീജ്യൻ പൊലീസ് വകുപ്പ് ഡയറക്ടർ കേണൽ ഡോ. അലി അൽ കൈ അൽ ഹമൂദി, ബ്രാഞ്ച് മേധാവികൾ, നിരവധി ഓഫിസർമാർ, നോൺ-കമീഷൻഡ് ഓഫിസർമാർ, പ്രദേശവാസികൾ പങ്കെടുത്തു.
കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെൻറിലെ വിരമിച്ച ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർഥികളും ആഘോഷത്തിനെത്തിയിരുന്നു. ഖോർഫക്കാനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്മെൻറ് കെട്ടിടത്തിന് മുന്നിൽ നിന്ന് ഭരണനിർവഹണ മന്ദിരത്തിലേക്കായിരുന്നു ഘോഷയാത്ര. പരിപാടിയിൽ ഭരണാധികാരികളുടെ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. ചടങ്ങിെൻറ വിജയത്തിൽ പങ്കാളികളായ കക്ഷികളെ കിഴക്കൻ മേഖല പൊലീസ് വകുപ്പ് ഡയറക്ടർ ആദരിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള സുവനീറുകളും അദ്ദേഹം സമ്മാനിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി വകുപ്പ് ഡയറക്ടർക്ക് കിഴക്കൻ മേഖലാ പൊലീസ് ആസ്ഥാനത്ത് ദേശീയദിനാഘോഷംസുവനീർ സമ്മാനിച്ചു.

