പെരുമ പയ്യോളിയുടെ വേറിട്ട ആഘോഷം
text_fieldsദുബൈ: ദേശീയദിനം വ്യത്യസ്തമായരീതിയിൽ ആഘോഷിച്ച് പെരുമ പയ്യോളി. പെരുമയുടെ പ്രവർത്തകർ ദുബൈ ഹെൽത്ത് അതോറിറ്റി ആസ്ഥാനത്തെ ബ്ലഡ് ഡൊണേഷൻ സെന്ററിലെത്തി രക്തം ദാനം ചെയ്താണ് ആഘോഷം സേവനത്തിന് ഉപയോഗിച്ചത്.രക്തദാനത്തോടനുബന്ധിച്ച് നടന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റും സ്ഥാപക നേതാവുമായ കാസിം കളത്തിൽ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി.പ്രയാഗ് പേരാമ്പ്ര, അസീസ് മേലടി, സത്യൻ പള്ളിക്കര, ഷമീർ കാട്ടടി എന്നിവർ സംസാരിച്ചു. റിലീഫ് കമ്മിറ്റി കൺവീനർ മൊയ്തീൻ പട്ടായി സ്വാഗതവും സെക്രട്ടറി സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.

