ദേശീയ ദിനം: ബി.ഡി.കെ രക്തദാനം ഡിസംബര്‍ ഒന്നിന്
text_fieldsറാസല്‍ഖൈമ: യു.എ.ഇ ഈദുല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രക്തദാന ശിബിരവുമായി ബ്ലഡ് ഡൊണേഴ്സ് കേരള-യു.എ.ഇ ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ ജദഫ് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഹെഡ് കോര്‍ട്ടറിലും വൈകുന്നേരം മൂന്ന് മുതല്‍ ഒമ്പത് വരെ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിലുമാണ് (ഐ.ആര്.സി) രക്തദാന ക്യാമ്പ്. റാസല്‍ഖൈമയില്‍ എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വിസസ്, അല്‍ സഖര്‍ ബ്ളഡ് ഡൊണേഷന്‍ സെന്റര്‍, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള ഗ്രൂപ്പ്, വിവിധ കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണവും നടക്കും. ബി.ഡി.കെ യു.എ.ഇയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ ആറായിരം യൂനിറ്റ് രക്തവും 1000 യൂനിറ്റ് പ്ലേറ്റ്ലറ്റ്സും നല്കാന് കഴിഞ്ഞതായി ജനറല്‍ സെക്രട്ടറി മോഹന്‍ പങ്കത്ത് പറഞ്ഞു.
റാസല്‍ഖൈമയില്‍ പരിപാടിയുടെ വിജയത്തിനായി റാക് ഐ.ആര്.സിയില്‍ ചേര്‍ന്ന യോഗത്തില്‍ അബു കേരള അധ്യക്ഷത വഹിച്ചു. ദുബൈ എയര്‍ഷോയില്‍ വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വൈമാനികന് കമാന്‍ഡര്‍ നമന്‍ഷ് സിയാലിന്റെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.
ഐ.ആര്.സി പ്രസിഡന്റ് നിഷാം നൂറുദ്ദീന്‍, മലയാളം മിഷന് റാക് ചാപ്റ്റര്‍ കെ. അസൈനാര്‍, മോഹന്‍ പങ്കത്ത്, ഡോ. അജിത് ചെറിയാന്, നാസര്‍ അല്‍ദാന തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

