Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ ദിനാഘോഷം:...

ദേശീയ ദിനാഘോഷം: മിന്നിക്കാനൊരുങ്ങി അബൂദബിയും

text_fields
bookmark_border
kollam
cancel
camera_alt

representational image

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി സാം​സ്​​കാ​രി​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. യു.​എ.​ഇ​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​ക​വും വൈ​വി​ധ്യ​വും വ്യ​ക്ത​മാ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളും സം​​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളും കാ​യി​ക പ​രി​പാ​ടി​ക​ളും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ളും അ​ട​ക്കം ഇ​രു​പ​തി​ലേ​റെ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​രി​മ​രു​ന്ന് പ്ര​ക​ട​നം

ഡി​സം​ബ​ർ ര​ണ്ടി​ന് രാ​ത്രി​യി​ലാ​ണ് അ​ബൂ​ദ​ബി​യു​ടെ ആ​കാ​ശം ക​രി​മ​രു​ന്ന് പ്ര​ക​ട​നം കൊ​ണ്ട് വ​ർ​ണാ​ഭ​മാ​ക്കു​ക. അ​ബൂ​ദ​ബി ന​​ഗ​ര​ത്തി​നു പു​റ​മേ അ​ൽ ഐ​ൻ, അ​ൽ ദ​ഫ്ര​യി​ലും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​വും. അ​ൽ മ​ർ​യ ദ്വീ​പി​ൽ ഡി​സം​ബ​ർ ര​ണ്ടി​നും മൂ​ന്നി​നും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മു​ണ്ടാ​വു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ത്രി ഒ​മ്പ​തി​നാ​ണ്​ ക​രി​മ​രു​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കു​ക. ബ​വാ​ബ​ത്ത് അ​ൽ ശ​ർ​ഖ് മാ​ളി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് രാ​ത്രി എ​ട്ടി​നും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മു​ണ്ടാ​വും.

സം​​ഗീ​ത​നി​ശ​ക​ൾ

26ന് ​ഖ​സ​ർ അ​ൽ ഹു​സ്​​നി​ൽ പ്ര​സി​ദ്ധ എ​മി​റാ​ത്തി ​ഗാ​യ​ക​ൻ ഐ​ദ അ​ൽ മെ​ൻ​ഹാ​ലി​യു​ടെ ലൈ​വ് സം​​ഗീ​ത പ​രി​പാ​ടി​യു​ണ്ടാ​വും. ഇ​തി​നു പു​റ​മെ ഡി​സം​ബ​ർ ഒ​ന്നി​ന് എ​മി​റേ​റ്റ് പാ​ല​സി​ൽ ഇ​റാ​ഖി ​ഗാ​യ​ക​രാ​യ മ​ജീ​ദ് അ​ൽ മൊ​ഹ​ന്ദി​സ്, അ​സീ​ൽ ഹ​മീം എ​ന്നി​വ​രും ഡി​സം​ബ​ർ ര​ണ്ടി​ന് എ​മി​റാ​ത്തി ​ഗാ​യ​ക​ൻ ഹ​മ​ദ് അ​ൽ അ​മീ​രി അ​ൽ ​ഹു​സ്​​നി​ലും ഡി​സം​ബ​ർ മൂ​ന്നി​ന്​ എ​മി​റാ​ത്തി ​ഗാ​യ​ക​ൻ അ​ഹ് ലം ​ലൗ​വ്റെ അ​ബൂ​ദ​ബി​യി​ലും സം​​ഗീ​ത​നി​ശ ന​ട​ത്തും.

വ്യോ​മാ​ഭ്യാ​സം

അ​ബൂ​ദ​ബി സ്പോ​ർ​ട്​​സ്​ ഏ​വി​യേ​ഷ​ൻ ക്ല​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് വ്യോ​മാ​ഭ്യാ​സം ന​ട​ക്കും. 16 സ്കൈ ​ഡൈ​വ​ർ​മാ​ർ യു.​എ.​ഇ പ​താ​ക​യു​മാ​യി 50 എ​ന്ന അ​ക്കം ആ​കാ​ശ​ത്ത് തീ​ർ​ക്കും. ഇ​തി​നു പു​റ​മെ ജ​സീ​റ ക്ല​ബ്​ പ്രാ​ദേ​ശി​ക പൈ​ല​റ്റു​മാ​രെ അ​ണി​നി​ര​ത്തി 50 വി​മാ​ന​ങ്ങ​ളു​മാ​യി അ​ഭ്യാ​സം ന​ട​ത്തും. യു.​എ.​ഇ പ​താ​ക വ​ഹി​ച്ചു​ള്ള പാ​രാ​മോ​ട്ടോ​ർ, പാ​രാ സെ​യ്​​ലി​ങ് അ​ഭ്യാ​സ​ങ്ങ​ളും ക്ല​ബ്​ ന​ട​ത്തു​ന്നു​ണ്ട്. പ്ര​ക​ട​നം ബി​​ഗ് സ്ക്രീ​നി​ൽ കാ​ണു​ന്ന​വ​ർ​ക്കാ​യി സ്കൈ ​ഡൈ​വി​ങ്, പാ​രാ​സെ​യ്​​ലി​ങ്, ഏ​വി​യേ​ഷ​ൻ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും സം​ഘാ​ട​ക​ർ സ​മ്മാ​ന​മാ​യി ന​ൽ​കും.

ഡി​സം​ബ​ർ ര​ണ്ടി​ന് ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നു പു​റ​മേ ബ​വാ​ബ​ത്ത് അ​ൽ ശ​ർ​ഖ മാ​ളി​ൽ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണി​ത്. യു.​എ.​ഇ​യു​ടെ ക​ട​ന്നു​പോ​യ അ​ര​നൂ​റ്റാ​ണ്ടി​െൻറ ച​രി​ത്ര​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ നാ​ലു​വ​രെ രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ഇ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ണ്. ഇ​മാ​റാ​ത്തി സം​വി​ധാ​യ​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വിപുല പരിപാടികളുമായി ഇന്ത്യൻ സോഷ്യൽ സെൻറർ അജ്​മാൻ

അ​ജ്​​മാ​ൻ: 50ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ അ​ജ്​​മാ​ൻ 10 ദി​വ​സം നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ജ്​​മാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 25 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു വ​രെ അ​ജ്​​മാ​ൻ ഫെ​സ്​​റ്റി​വ​ൽ ലാ​ൻ​ഡി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കൂ​ടാ​തെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്‌. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ ഗെ​യി​മു​ക​ളും ഈ ​മേ​ള​യി​ലു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും മു​ന്നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ അ​ജ്​​മാ​നി​ലെ 26ഓ​ളം സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫെ​സ്​​റ്റി​വ​ൽ അ​ജ്​​മാ​ൻ പ്ര​തി​നി​ധി ഫാ​ദി അ​ൽ​ഹാ​സി​നി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ അ​ജ്​​മാ​ൻ പ്ര​സി​ഡ​ൻ​റ് ജാ​സിം മു​ഹ​മ്മ​ദ്, ജോ. ​സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ബേപ്പു, ട്ര​ഷ​റ​ർ ഗി​രീ​ഷ്​ കെ.​എ​ൻ, മനോജ് മാത്യു (അറബ് ഇന്ത്യ സ്പൈസസ്), റോ​സി​ൻ കെ. ​ജോ​ൺ(​ഹാ​ബി​റ്റാ​റ്റ്​ സ്​​കൂ​ൾ), ശി​ഹാ​സ്​ ഇ​ഖ്​​ബാ​ൽ(​ലേ​ണേ​ഴ്​​സ്​ നോ​ട്ട്‌ ഡോ​ട്ട്‌ കോം), ​ഡോ. ഈ​ൻ​ഷ ഹു​ദ റ​ഹ്​​മാ​ൻ(​ഡോ​ക്​​ട​ർ ശ്യാം ​ആ​യു​ർ​വേ​ദ‌ സെൻറ​ർ) എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae national day
News Summary - National Day: Abu Dhabi ready to shine
Next Story