Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫ​ക്കാ​നി​ൽ...

ഖോ​ർ​ഫ​ക്കാ​നി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
ഖോ​ർ​ഫ​ക്കാ​നി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
cancel
camera_alt

ഖോ​ർ​ഫ​ക്കാ​നി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം

ഷാ​ർ​ജ: 50ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഷാ​ർ​ജ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഖോ​ർ​ഫ​ക്കാ​നി​ൽ തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ആം​ഫി തി​യ​റ്റ​റി​ൽ, ദ ​ജൂ​ബി​ലി ഓ​ഫ് പ്രൈ​ഡ് എ​ന്ന സം​ഗീ​ത ശി​ൽ​പം അ​ര​ങ്ങേ​റി. ഒ​രു പി​താ​വ് ത​െൻറ ഇ​ള​യ മ​ക​ൾ​ക്ക് 'ജൂ​ബി​ലി' എ​ന്ന വാ​ക്കി​െൻറ അ​ർ​ഥം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ട​ത്തു​വെ​ച്ച് തു​ട​ങ്ങി​യ സം​ഗീ​ത ശി​ൽ​പം രാ​ജ്യ​ത്തി​െൻറ ഐ​ക്യ​ത്തി​െൻറ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും വി​ളം​ബ​രം ഉ​യ​ർ​ത്തി. ഇ​മാ​റാ​ത്തി ക​വ​യി​ത്രി മ​റി​യം അ​ൽ ന​ഖ്‌​ബി, ഫ​യീ​സ് അ​ൽ സ​യീ​ദ്, വാ​ലി​ദ് അ​ൽ ജാ​സിം, ഫൈ​സ​ൽ അ​ൽ ജാ​സിം എ​ന്നി​വ​രു​ടെ ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​ത്തോ​ടൊ​പ്പം, ഖോ​ർ​ഫ​ക്കാ​നി​ലെ അ​ബ്​​ദു​ല്ല ബി​ൻ അ​ൽ മു​ബാ​റ​ക് സ്‌​കൂ​ളി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നൃ​ത്താ​വ​ത​ര​ണ​വും ന​ട​ന്നു. അ​ൽ മ​സ്യൂ​ദ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച നാ​ടോ​ടി ക​ല​ക​ളാ​യ, അ​യാ​ല, ഗ​ർ​ഭി​യ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​യി. ഇ​മാ​റാ​ത്തി ക​വി ദാ​വൂ​ദ് അ​ൽ ഷെ​ഹി മാ​തൃ​രാ​ജ്യ​ത്തോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ക​വി​ത ചൊ​ല്ലി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ബാ​ൻ​ഡു​ക​ളു​ടെ സാ​ന്നി​ധ്യം യു.​എ.​ഇ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ഹി​ഷ്​​ണു​ത​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​െൻറ​യും മ​നോ​ഭാ​വം പ്ര​ക​ട​മാ​ക്കി. ല​ബ​നീ​സ് നാ​ടോ​ടി സം​ഘം മ​നോ​ഹ​ര​മാ​യ നൃ​ത്ത​ങ്ങ​ളി​ലൂ​ടെ​യും പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും അ​വ​രു​ടെ പ്രാ​ദേ​ശി​ക പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ച്ചു. റ​ഷ്യ​ൻ നാ​ടോ​ടി പ്ര​ക​ട​ന​വും ഇ​റാ​ഖി​ലെ 'അ​ൽ ഷ​മാ​യേ​ൽ ബാ​ൻ​ഡ്' മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളും കൊ​ണ്ട് കാ​ണി​ക​ളെ വി​സ്​​മ​യി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ആ​വേ​ശ​പൂ​ർ​വ​മാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ വ​ര​വേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - National Day
Next Story