ദേശീയ ആംബുലൻസിന് ലഭിച്ചത് 22,900 അടിയന്തര കാളുകൾ
text_fieldsദുബൈ: കഴിഞ്ഞ മൂന്നു മാസത്തിനിടെ യു.എ.ഇയുടെ ദേശീയ ആംബുലൻസ് സർവിസിന് ലഭിച്ചത് 22,900 അടിയന്തര മെഡിക്കൽ സഹായ കാളുകൾ. ഇതിൽ 9372 കാളുകൾ അപകട സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നു.
13,531 കേസുകൾ അപകടത്തിൽ തുടർ ചികിത്സകൾക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള സഹായ അഭ്യർഥനകളായിരുന്നു. വേഗത്തിലുള്ളതും ഫലപ്രദവുമായ അടിയന്തര പ്രതികരണ സേവനങ്ങൾ നൽകുന്നതിനുള്ള ദേശീയ ആംബുലൻസിന്റെ മികവാണ് കാളുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദേശീയ ആംബുലൻസ് സേവനത്തിനായി 998 എന്ന ഹോട്ട്ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള സഹായ അഭ്യർഥനകൾക്കും അതിവേഗത്തിലുള്ള പ്രതികരണമാണ് ദേശീയ ആംബുലൻസ് സർവിസ് ഉറപ്പുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

