നാട്ടിക മജീദ് അനുസ്മരണം ഇന്ന്
text_fieldsനാട്ടിക മജീദ് സാഹിബ് അനുസ്മരണ പരിപാടിയുടെ പ്രചാരണ പരിപാടി ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പ്രവർത്തക സമിതി അംഗങ്ങൾ നിർവഹിക്കുന്നു
ദുബൈ: നാട്ടിക പി.കെ. അബ്ദുൽ മജീദ് അനുസ്മരണവും ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തെക്കുറിച്ച പുസ്തകത്തിന്റെ യു.എ.ഇ തല പ്രകാശനവും ഞായറാഴ്ച വൈകീട്ട് നാലിന് ദുബൈ കെ.എം.സി.സിയിൽ നടക്കും. അബൂദബി ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല പുസ്തക പ്രകാശനം നടത്തും.
അബൂ ഷമീർ പുസ്തകം ഏറ്റുവാങ്ങും. സിദ്ദീഖ് തളിക്കുളം അനുസ്മരണ പ്രഭാഷണം നടത്തും. ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ നാട്ടിക മജീദ് ഫൗണ്ടേഷൻ ഭാരവാഹി ബിലാൽ നാട്ടിക, യു.കെ മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

