നാസ്ക യു.എ.ഇ ചാപ്റ്റർ 20ാം വാർഷികാഘോഷം
text_fieldsദുബൈ: കാഞ്ഞങ്ങാട് നെഹ്റു കോളജ് അലുമ്നി (നാസ്ക) യു.എ.ഇ ചാപ്റ്റർ 20ാം വാർഷികം ആഘോഷിക്കുന്നു. ഡിസംബർ ഒന്നിന് ദുബൈ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ‘നസ്കോത്സവം 24’ എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി. മുരളി വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാറ്റാടിക്കാലം എന്ന പേരിൽ പൂർവവിദ്യാർഥികളവതരിപ്പിക്കുന്ന കലാസന്ധ്യയും സീ കേരളം സരിഗമയിലൂടെ ശ്രദ്ധേയരായ യുവഗായകർ അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറും. അഞ്ഞൂറിലധികം വരുന്ന നെഹ്റു കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് നാസ്ക. 2004ലാണ് നാസ്ക യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചത്.
