നാസ്ക ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനാസ്ക യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്യാമ്പ്
ദുബൈ: കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് അലുമ്നി (നാസ്ക) യു.എ.ഇ ചാപ്റ്റർ ആരോഗ്യ പരിശോധന - ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഞായറാഴ്ച അക്കാഫ് ഹാളിൽ നടന്ന ക്യാമ്പ് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവീൺ കമലാക്ഷൻ, സി. മുനീർ, ജെന്നി ജോസഫ്, മനോജ് മടിക്കൈ, സുനിൽ കുമാർ ആവിക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ മേലത്ത് സ്വാഗതവും ട്രഷറർ രാജേഷ് പയ്യന്നൂർ നന്ദിയും പറഞ്ഞു.
കൺവീനർ മുഹമ്മദ് ഷഫീഖ്, പി.കെ. നിഷാന്ത്, എം.ജെ. പ്രിജേഷ്, ഷാജി തൃക്കരിപ്പൂർ, അർഷാദ് കീക്കാൻ, വാണി ചേവ്രി, ലിസി ദിലീപ്, ബബിത, ഷീബ മണികണ്ഠൻ, രാഖി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഡോക്ടർമാരായ പങ്കജം ഇന്ദ്രജിത്, നജ്മ അബ്ദുറഹിമാൻ, ആയിഷ, ജസീൽ, സുധാങ്ഷു അധികാരി, മൊയീൻ എന്നിവർ വിവിധ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

