അബൂദബി പൊലീസ് വകുപ്പിൽ നാലു പതിറ്റാണ്ട്; നാസര്‍ പാലപ്പെട്ടി നാട്ടിലേക്ക് മടങ്ങുന്നു
text_fieldsഅബൂദബി: നാല് പതിറ്റാണ്ടിെൻറ പ്രവാസത്തിനൊടുവില്‍ പൊന്നാനി പാലപ്പെട്ടി സ്വദേശി പൊ റ്റാടി അബ്ദുല്‍ നാസര്‍ നാട്ടിലേക്ക് മടങ്ങുന്നു. 1975ല്‍ എസ്.എസ്.എസ്.എല്‍.സി പരീക്ഷയി ല്‍ തോല്‍ക്കുമെന്ന് ഭയന്ന് മുംബൈയിലേക്ക് വണ്ടി കയറിയാണ് നാസര്‍ പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. 22 ദിവസത്തെ മുംബൈ വാസത്തിന് ശേഷം നാട്ടിേലക്ക് തന്നെ മടങ്ങി. പാലപ്പെട്ടി, വെളിയങ്കോട് പ്രദേശത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിണായക പങ്ക് വഹിച്ച പൊറ്റാടി സിദ്ധി മാസ്റ്ററുടെ മകനായ നാസര്‍ വളരെ ചെറുപ്പത്തിലേ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ പൊലീസ് നരവേട്ടയില്‍ അകപ്പെടാതിരിക്കാന്‍ 1976ൽ പിതാവിെൻറ നിർബന്ധത്തിന് വഴങ്ങി ബംഗളുരുവിലേക്ക് പോയി. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ 1977ല്‍ നാട്ടിൽ തിരിച്ചെത്തി.
13ാമത്തെ വയസ്സില്‍ മൈനര്‍ പാസ്പേര്‍ട്ട് എടുത്ത നാസര്‍ 1980ലാണ് മുംബൈ വഴി ദുബൈയിലെത്തിയത്. ഇറാന് ചരിത്ര ഗവേഷകെൻറ കൂടെയായിരുന്നു ആദ്യ ജോലി. നാലു മാസം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. 1981ല്‍ അബൂദബി പൊലീസ് വകുപ്പിെൻറ കീഴില്‍ താരിഫില്‍ ജോലി ലഭിച്ച നാസര്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് നാട്ടിലേക്ക് പോകുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരുമായ ജനവിഭാഗങ്ങളുമായി സഹവര്‍ത്തിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ച നാസറിന് ജോലിക്കിടയില്‍ മലയാളികളും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് സഹായം നൽകാൻ സാധിച്ചിട്ടുണ്ട്. ‘താരിഫ് പൊലീസ് വെല്‍ഫെയര്‍ അസോസിയേഷന്’ എന്ന സാമൂഹിക സേവന സംഘടനക്ക് നാസർ രൂപം നൽകി. 17 വര്‍ഷം പ്രവര്‍ത്തിച്ച ഇൗ സംഘടന ഏഴ് വര്‍ഷം മുമ്പാണ് പിരിച്ചുവിട്ടത്. സംഘടനക്ക് ചുരുങ്ങിയ കാലം കൊണ്ട് എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞു. സുനാമി ദുരന്തഘട്ടത്തില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടന സഹായം നൽകി.
സമൂഹ മാധ്യമങ്ങള്‍ സജീവമല്ലാത്ത കാലത്ത് ബൈലോക്സ് മെസഞ്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘പവര്‍ ഓഫ് യൂത്ത്’ കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ലോകമെമ്പടുമുള്ള മലയാളികളുമായി സൗഹൃദം നിലനിര്‍ത്തുകയും സംവദിക്കുകയും ചെയ്തിരുന്നു. ‘രണാങ്കണം തണ്ണിത്തുറ’യുടെ പ്രസിഡൻറായി പ്രവര്‍ത്തിച്ച നാസര്‍ പൊന്നാനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇമ്പിച്ചിബാവ സ്മാരക മെഡിക്കല്‍ ആന്‍ഡ് എജുക്കേഷന്‍ സെൻററിെൻറ യു.എ.ഇ രക്ഷാധികായായും സേവനമനുഷ്ടിച്ചു.കൃഷിയില്‍ ഏറെ തൽപരനായ നാസര്‍ തെൻറ തൊഴിലിടത്തില്‍ കൃഷി ചെയ്തു. ബദാസായിദ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന നാസര്‍ ഒഴിവ് സമയം കൃഷി നട്ടുവളര്‍ത്തുന്നതില്‍ വ്യാപൃതനായിരുന്നു. താമസസ്ഥലത്തോട് ചേര്‍ന്ന പത്ത് സെൻറിലാണ് ജൈവകൃഷിത്തോട്ടം ഉണ്ടാക്കിയത്.
നാട്ടില്‍ അവധിക്ക് പോയാല്‍ പല തരം വിത്തുകള്‍ കൊണ്ടുവരാറുള്ള നാസര്‍ ലിവ അഗ്രികള്‍ച്ചര്‍ സ്ഥാപനത്തില്‍ നിന്നാണ് കൂടുതലും കൃഷിക്ക് വേണ്ട വിത്തുകള്‍ സമാഹരിച്ചിരുന്നത്. കൃഷിത്തോട്ടത്തിലെ വിളവ് ചുറ്റുഭാഗം താമസിക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി പകുത്ത് നല്‍കുകയാണ് പതിവ്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുമ്പോള്‍ താൻ കൃഷി ചെയ്തുണ്ടാക്കിയ ഒരു കെട്ട് പയറും കൂടെ കൊണ്ടുപോകുന്നുണ്ട്. യു.എ.ഇയിലെ സാംസ്കാരിക പ്രവര്ത്തകൻ സഫറുള്ള പാലപ്പെട്ടി നാസറിെൻറ സഹോദരനാണ്. ഭാര്യ: റസിയ. മകന്: നൈനാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
