Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാസ്​ നൈറ്റ്​ ചലഞ്ചിൽ...

നാസ്​ നൈറ്റ്​ ചലഞ്ചിൽ ഇക്കുറി വാശിയേറും, സന്തോഷവും

text_fields
bookmark_border
നാസ്​ നൈറ്റ്​ ചലഞ്ചിൽ ഇക്കുറി വാശിയേറും, സന്തോഷവും
cancel

ദുബൈ: ദുബൈ സ്​പോർട്​സ്​ കൗൺസിൽ ഒരുക്കുന്ന നാസ്​ നൈറ്റ്​ ചലഞ്ച്​ ഇക്കുറി കൂടുതൽ സന്തോഷം പകരും. നാദൽ ശീബ സ്​പോർട്​സ്​ കോംപ്ലക്​സിൽ മാർച്ച്​ 15,16 തീയതികളിൽ നടക്കുന്ന ചലഞ്ച്​ ഇൗ വർഷം അന്താരാഷ്​ട്ര സന്തോഷ ദിനവുമായി ബന്ധപ്പെടുത്തി ഹാപ്പിനസ്​ ചലഞ്ച്​ ആയാണ്​ കൊണ്ടാടുക. 
12 കടമ്പകൾ ക​ടക്കേണ്ട അഞ്ച​്​ കിലോ മീറ്റർ ഒാട്ടം ഇൗ വർഷം ഉണ്ടാവും. ​നുഴഞ്ഞു കയറ്റം, വള്ളിച്ചാട്ടം, മതിൽ പിടിച്ചു കയറ്റം, ബാലൻസ്​ ബീം, കയറേണി, കറുത്ത ദ്വാരം, ചിമ്മിനി എന്നീ കടമ്പകൾ താണ്ടി  വേണം വിജയക്കുതിപ്പു നടത്താൻ. 

16 വയസിന്​ മുകളിൽ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കും പ​െങ്കടുക്കാം. സ്​ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വ്യക്​തിഗത മത്സരങ്ങൾ,  പുരുഷ^മിക്​സഡ്​ ടീം മത്സരം, സ്​ത്രീകൾക്ക്​ മാത്രമായി ടീം മത്സരം എന്നിവയുണ്ടാവും. ഒാരോ ഇനത്തിലും വിജയികൾക്ക്​ ഒന്നാം സമ്മാനമായി 8000 ദിർഹം, രണ്ടാം സ്​ഥാനക്കാർക്ക്​ 4000 ദിർഹം, മൂന്നാം സ്​ഥാനക്കാർക്ക്​ 2000 ദിർഹം എന്നിങ്ങനെ സമ്മാനം ലഭിക്കും.  പ​െങ്കടുക്കാൻ മാർച്ച്​ 10 വരെ പേര്​ നൽകാം.  www.dubaisc.ae , www.nasst.ae എന്നീ വെബ്​സൈറ്റുകളിൽ വിവരങ്ങൾ ലഭ്യമാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsNAS
News Summary - nas-uae-gulf news
Next Story