നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 മുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം -സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025 ജൂൺ 12,13,14, 15 എന്നി തിയതികളിയായി നടത്തപ്പെടുന്നു. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ നാടകോത്സവത്തിന്റെ ആദ്യദിനം അനിൽകുമാർ ടി.പി എളേറ്റിലിന്റെ രചനയിൽ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന ‘തിട്ടൂരകറുപ്പ്’ എ. ശാന്തകുമാറിന്റെ രചനക്ക് രമേഷ് ബേബിക്കുട്ടൻ സംവിധാനം ചെയ്യുന്ന ‘വീടുകൾക്കെന്തു പേരിടും’ എന്ന നാടകവും അരങ്ങേറും.
രണ്ടാം ദിനമായ ജൂൺ 13 വെള്ളിയാഴ്ച അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഹാർവെസ്റ്റ്' തുടർന്ന് ആശാമോൻ കൊടുങ്ങല്ലൂർ രചന നിർവഹിച്ച് ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന "നാവ്" എന്നീ നാടകങ്ങളും അവതരിപ്പിക്കും. നാടകോത്സവത്തിന്റെ മൂന്നാം ദിനം ആദ്യമെത്തുക വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന "മിറാക്കിൾ ഓഫ് പുണ്യാളൻ" എന്ന നാടകമാണ്. രണ്ടാമതായിഎമിൽ മാധവിയുടെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്യുന്ന "സ്വപ്ന ദംശനം" എന്ന നാടകവും അരങ്ങേറും. നാടകോത്സവത്തിന്റെ അവസാന ദിവസം ആദ്യമെത്തുന്ന നാടകം പ്രജിത്ത് നമ്പ്യാർ രചന നിർവഹിച്ച് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്യുന്ന "കത്രിക" യും തുടർന്ന് ഹരികുമാർ കിടങ്ങൂർ രചനയും സംവിധാനവും നിർവഹിക്കുന്ന "ബഥേൽ" ഉം അരങ്ങേറും. അതോടെ പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തിരശ്ശീല വീഴും. നൂറിൽ പരം കലാകാരന്മാർ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന ഈ നാടകോത്സവത്തിന്റെ വിജയത്തിനായി എല്ലാ നാടകാസ്വാദകരെയും സ്നേഹപൂർവം ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ നാടകരാവുകളിലേക്ക് സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

