നാല് വർഷം കൊണ്ടു ഇന്ത്യക്ക് വൻ മുന്നേറ്റം; പ്രതീക്ഷകൾ വർധിച്ചു -മോദി
text_fieldsവികസനത്തിന് കൈകോർക്കാൻ ലോക സർക്കാർ ഉച്ചകോടിയിൽ ആഹ്വാനം ദുബൈ: സാേങ്കതിക വിദ്യ വിനാശത്തിനല്ല, വികസനത്തിനു മാത്രം ഉപയോഗിക്കപ്പെടുന്നുവെന്ന് സർക്കാറുകൾ ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിന്താവേഗമനുസരിച്ച് മാറുന്ന സാേങ്കതിക വിദ്യയും ശാസ്ത്രയും നല്ല ഭരണനിർവഹണവും വഴി മനുഷ്യരാശിയുടെ സുവർണ ഭാവിക്കായി യത്നിക്കാൻ മുഴുലോകവും മുന്നോട്ടുവരണമെന്നും ദുബൈയിൽ ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് മോദി ആഹ്വാനം ചെയ്തു.

നൂറ്റാണ്ടുകൾ മുൻപു തന്നെ ആര്യഭടൻ, പിംഗൾ, ബ്രഹ്മഗുപ്തൻ, സുശ്രുതൻ, ചരകൻ തുടങ്ങിയ ഇന്ത്യൻ മനീഷികൾ ആരോഗ്യ^ഗണിത ശാസ്ത്ര മേഖലക്കു നൽകിയ സംഭാവനകൾ ഇന്ത്യക്കു മാത്രമല്ല ഏവരുടെയും വികസനത്തിനാണ് ലഭ്യമായതെന്നു പറഞ്ഞ പ്രധാനമന്ത്രി തെൻറ സർക്കാറിെൻറ നയം ഏവരുടെയും വികാസമാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നടപ്പാക്കി വരുന്ന ആധാർ, ഇ ഗവർണൻസ്, ഗവർമെൻറ് ഇ മാർക്കറ്റ്, സ്റ്റാർട്ട്അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ മഹത്വവും വിശദീകരിച്ചു. ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന ചിന്ത മാറിയതായും സാേങ്കതിക വിദ്യ സാധാരണക്കാരെയും ശാക്തീകരിച്ചതായും മോദി പറഞ്ഞു.

ആരോഗ്യ പരിരക്ഷാ രംഗത്തും കാർഷിക മേഖലയിലും അതിെൻറ നേട്ടങ്ങളുണ്ടായി. വൈകാതെ ഭൂകമ്പം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ സാേങ്കതിക വിദ്യകൊണ്ടു കഴിഞ്ഞേക്കും. എന്നാൽ സാേങ്കതിക വിദ്യ വരുത്തുന്ന മാറ്റങ്ങളും ഉയർത്തുന്ന വെല്ലുവിളികളും സർക്കാറുകളുടെ ബോധ്യത്തിലുണ്ടാവണം. വികസനത്തിെൻറ ഉപകരണങ്ങൾ ചിലപ്പോഴെങ്കിലും മനുഷ്യനാശത്തിനും തെമ്മാടിത്തരത്തിനും ഉപയോഗിക്കപ്പെടും. സൈബർ ലോകത്തെ തീവ്രവാദ പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ഇതിനുദാഹരണമാണ്. ഇത്രയേറെ പുരോഗതിയുണ്ടായിട്ടും പട്ടിണിയും േപാഷകാഹാര കുറവും ലോകത്തു നിന്ന് നീക്കം ചെയ്യാനായിട്ടില്ല. എന്നാൽ മറുവശത്ത് ഒേട്ടറെ സമ്പത്തും സമയവും സ്രോതസുകളും മിസൈലുകളും ബോംബും വികസിപ്പിക്കാൻ വിനിയോഗിക്കപ്പെടുകയാണ്.
150 രാഷ്ട്രങ്ങളിൽ നിന്നുള്ള ഭരണമേധാവികളും ശാസ്ത്ര^വ്യവസായ മേഖലകളിലെ പ്രമുഖരും പങ്കുചേരുന്ന ഉച്ചകോടിയിൽ ഇന്ത്യയാണ് ഇൗ വർഷത്തെ വിശിഷ്ട രാജ്യം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളിലെ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
