Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടുനന്മ സംഗമം നടത്തി

text_fields
bookmark_border
നാട്ടുനന്മ സംഗമം നടത്തി
cancel

ദുബൈ: കടങ്ങോട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ യു.എ.ഇ, നാട്ടുനന്മ എന്ന പേരിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലയിലെ മികച്ച വ്യക്തിത്വങ്ങൾക്ക് ഏർപ്പെടുത്തിയ പഥമ പ്രവാസി അവാർഡ് കരീം പന്നിത്തടം, ഖാലിദ് മുഹമ്മദ് അൽ അമീരിയിൽ നിന്ന് ഏറ്റുവാങ്ങി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സ​െൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവാസി ഭാരതി അവാർഡ് ജേതാവ് അഷറഫ് താമരശ്ശേരിയെ പ്രസിഡൻറ് മജീദ് ആദരിച്ചു.  

യു.എ.ഇയിലെ മികച്ച ക്രിക്കറ്റ് ക്ലബ്ബ് ആയി തിരഞ്ഞെടുക്കപ്പെട്ട  എസ്.ജി.എം.സി ക്കുള്ള കെ.പി.പി.എ യുടെ ആദരം ജമാൽ, ഇബ്രാഹിം എന്നിവർ സമർപ്പിച്ചു. ഷിഹാസ് അഹമ്മദ്, സലീം നൂർ ഒരുമനയൂർ, ജയചന്ദ്രൻ, ഇസ്മാഈൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ധീൻ സ്വാഗതവും ഡിഷാർ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nanma
Next Story