നന്മ റാക് ‘വിഷുക്കണി’ ലഘുലേഖ പ്രകാശനം
text_fieldsറാക് നന്മ ‘വിഷുക്കണി 2024’ ലഘുലേഖ പ്രകാശനം റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: നന്മ റാസല്‍ഖൈമയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20ന് വിപുല പരിപാടികളോടെ ‘വിഷുക്കണി 2024’ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രചാരണാര്‍ഥം ഇറക്കിയ ലഘുലേഖയുടെ പ്രകാശനം റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം നിർവഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ നന്മ പ്രസിഡന്റ് ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
അജയ്കുമാര്‍, ശക്തിധരന്, ദിലീപ് നായര്‍, നിഷാന്ത്, നാസര്‍ അല്‍ദാന, നാസര്‍ അല്‍മഹ, മധു നായര്‍, പ്രദീപ്, ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ജയചന്ദ്രന് സ്വാഗതവും വിമല്‍ റാം നന്ദിയും പറഞ്ഞു.

