Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നന്മ മേപ്പയൂർ പ്രവാസി കൂട്ടായ്മ

text_fields
bookmark_border
ഓപറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നന്മ മേപ്പയൂർ പ്രവാസി കൂട്ടായ്മ
cancel
camera_alt

ഓപറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച്​ ദുബൈയിൽ നന്മ മേപ്പയൂർ പ്രവാസി കൂട്ടായ്മ യോഗം ചേർന്നപ്പോൾ 

ദുബൈ: സംസ്ഥാന സർക്കാർ മയക്കു മരുന്നിനെതിരെ നടത്തുന്ന ഓപറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ദുബൈയിൽ നന്മ മേപ്പയൂർ പ്രവാസി കൂട്ടായ്മ. ദുബൈ അബു ഹൈലിൽ നടന്ന യോഗത്തിൽ നന്മ മേപ്പയൂരിന്റെ സ്ഥാപക നേതാവായിയുന്ന കമ്മന അബ്ദുറഹിമാന് സ്വീകരണം നൽകി. മൊയ്തു ചിത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രകാശൻ മേപ്പയൂർ, കെ. ബിജു മേപ്പയൂർ, എൻ.സി. ഷാഹിം, ഇസ്മായിൽ നരക്കോട്, ടി. മഹേഷ്‌, കെ.കെ. നജ്മൽ എന്നിവർ സംസാരിച്ചു. എ.കെ. രാജേഷ് സ്വാഗതവും വിനോദ് വിളയാട്ടൂർ നന്ദിയും പറഞ്ഞു.

ദുബൈ: കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ നടത്തിവരുന്ന ‘ഓപറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാ കായിക സാംസ്‌കാരിക സംഘടനയായ ദുബൈ പ്രിയദർശിനി വളണ്ടിയറിങ് ടീം പ്രമേയം പാസാക്കി. പ്രസിഡന്‍റ് സി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീം ലീഡർ പവിത്രൻ, ബാബു പീതാംബരൻ, പ്രമോദ് കുമാർ, അനീസ്, ശ്രീജിത്ത്‌, അഷ്‌റഫ്‌, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ഫഹദ്, നിഷാദ്, സുരേഷ് കുമാർ, നിതിൻ പുല്ലൂരാൻ, വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്, സിമി ഫഹദ്, സഹ്‌ന ബൈജു, രാധിക പ്രമോദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ട്രഷറർ ഷെഫീക്ക് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nanma Meppayur expatriate community declares solidarity with Operation Toofan
Next Story