നന്മ ഫാമിലി ഫെസ്റ്റ് സമാപിച്ചു
text_fieldsനന്മ ഫാമിലി ഫെസ്റ്റിൽ ഒരുമിച്ചുകൂടിയവർ
ദുബൈ: തൃശൂർ ജില്ലയിലെ പുതിയകാവ് മഹല്ല് പ്രവാസി സംഘടനയായ ‘നന്മ’യുടെ ‘ഫാമിലി ഫെസ്റ്റ് - 2025’ ദുബൈയിൽ നടന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
പരിപാടികളുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ എം.എ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എസ് അഹമ്മദ് ഷബീർ അധ്യക്ഷത വഹിച്ചു. എം.ബി അബ്ദുൽ സലാം, എം.കെ. മുഹമ്മദ് അസ്ലം, എം.എ. മുഹമ്മദ് അമീർ, യൂസഫ് സഗീർ, പി.എ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. താഹ യൂസഫ് സ്വാഗതവും ‘നന്മ’ ദുബൈ കമ്മിറ്റി ട്രഷറർ ടി.എസ്. നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റൺ, ഫുട്ബാൾ, വോളിബാൾ, വടംവലി എന്നിവയുൾപ്പെടെയുള്ള മത്സരങ്ങളും വനിതകൾക്കായി പാചക മത്സരവും സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ, ഓൺസ്റ്റേജ് മത്സരങ്ങൾ, ക്വിസ് മത്സരം, ഫാമിലി മാർക്കറ്റ്, ഒട്ടനവധി ഫൺ ഗെയ്മുകൾ എന്നിവയും ഒരുക്കിയിരുന്നു. നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ മുട്ടിപ്പാട്ടും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

