സാമൂഹിക പ്രവർത്തകൻ നന്തി നാസർ നിര്യാതനായി
text_fieldsദുബൈ: സാമൂഹിക പ്രവർത്തകൻ നന്തി നാസർ എന്ന കൊയിലാണ്ടി നന്തിബസാർ മുസ്‌ലിയാർകണ്ടി വീട്ടിൽ നാസർ (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദീർഘകാലം മുംബൈയിൽ ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ദുബൈയിലെ സാമൂഹിക-വ്യവസായ മേഖലയിൽ സജീവമായിരുന്നു. ലേബർ ക്യാമ്പുകളിലും മരുഭൂമിയിലെ ഇടയർക്കും തോട്ടം തൊഴിലാളികൾക്കും സഹായമെത്തിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഇടപെട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചും റമദാനിലും ദുബൈ പൊലീസ് നടത്തിയ ഗിന്നസ് യജ്ഞങ്ങളുടെ മുഖ്യ സഹകാരി ആയിരുന്നു. ദുബൈയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മ സംഘാടകനായും പ്രവർത്തിച്ചു.
മൃതദേഹം ദുബൈ ആശുപത്രിയിൽ. എംബാമിങ് വൈകുന്നേരം 4.30ന് സോനാപൂർ എംബാമിങ് സെന്‍ററിൽ നടക്കും. തുടർന്ന് മൃതദേഹം പൊതുദർശനത്തിനു വെക്കും. മയ്യിത്ത് നമസ്കാരവും എംബാമിങ് സെന്‍ററിൽ നടക്കും.
തിങ്കളാഴ്ച പുലർച്ചെ 2.20ന് ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരായ അഷറഫ് താമരശേരി, നസീർ വാടാനപ്പള്ളി, നിസാർ പട്ടാമ്പി, ഫൈസൽ കണ്ണോത്ത്, റിയാസ് കൂത്തുപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
ഭാര്യ: നസീമ. മക്കൾ: സന, ഷിബില (അമേരിക്ക), സാദ് (ബഹ്‌റൈൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
