‘മ്മടെ തൃശൂർ പൂരം’ നവംബറിൽ ദുബൈയിൽ
text_fieldsമ്മടെ തൃശൂർ പൂരം വിളംബരവും ബ്രോഷർ പ്രകാശനവും കേന്ദ്രമന്ത്രിയും സിനിമതാരവുമായ സുരേഷ് ഗോപി നിർവഹിക്കുന്നു
ദുബൈ: മ്മടെ തൃശൂർ കൂട്ടായ്മയും സിനർജി ഇവന്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ‘മ്മടെ തൃശൂർ പൂരം’ നവംബർ 15, 16 തീയതികളിൽ ദുബൈയിലെ സഅബീൽ പാർക്കിൽ സംഘടിപ്പിക്കും. പൂര വിളംബരവും ബ്രോഷർ പ്രകാശനവും കേന്ദ്രമന്ത്രിയും സിനിമതാരവുമായ സുരേഷ് ഗോപി ദുബൈ സിലിക്കൺ ഒയാസിസ് മാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
2019ൽ ദുബൈ ബോളിവുഡ് പാർക്കിൽ ആദ്യ തൃശൂർ പൂരം നടത്തി തുടക്കമിട്ട മ്മടെ തൃശൂർ കൂട്ടായ്മ ഇപ്പോൾ ആറാമത്തെ മ്മടെ പൂരത്തിനായ് ഒരുങ്ങുകയാണ്. ഇതിനായുള്ള തയാറെടുപ്പുകൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞു.
20,000ത്തിലധികം പൂരപ്രേമികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പൂരവിളംബര ചടങ്ങിൽ മ്മടെ തൃശൂർ പ്രസിഡന്റ് ദിനേശ് ബാബു, ജനറൽ സെക്രട്ടറി നിസാം അബ്ദു, ട്രഷറർ വിമൽ കേശവൻ, സിനർജി ഇവന്റ്സിന്റെ ബിന്ദു നായർ, പ്രജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

