‘നമ്മുടെ ബീച്ചുകൾ സുരക്ഷിതം’ കാമ്പയിന് തുടക്കം
text_fieldsഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ ‘നമ്മുടെ ബീച്ചുകൾ സുരക്ഷിതം’ എന്ന കാമ്പയിൻ ആരംഭിച്ചു. ചൂടുള്ള കാലാവസ്ഥയിൽ നീന്തലിനും ബോട്ട് സവാരിക്കും സന്ദർശകർ കൂടുതൽ താൽപര്യം കാണിക്കുന്നതിനാൽ ബീച്ചുകളിലെ നിർദേശങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിൻ നടത്തുന്നത്.
ബീച്ചുകൾ നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ഖലീഫ ബുഗാനിം അൽ സുവൈദി അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നേടിയ 60ലധികം രക്ഷാപ്രവർത്തകരും 25 റെസ്ക്യൂ പ്ലാറ്റ്ഫോമുകളും ഉള്ള മുനിസിപ്പാലിറ്റി ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കടൽത്തീരത്തെത്തുന്നവർ നിർദേശങ്ങളും സുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

