സ്നേഹപക്ഷിക്ക് േപരു നൽകൂ; പറക്കൂ അർമേനിയക്ക്...
text_fieldsദുബൈ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ് മാധ്യമം ഷാർജ എക്സ്പോ സെൻററിൽ ജനുവരി 25,26,27 തീയതികളിൽ സംഘടിപ്പിക്കുന്ന ‘കമോൺകേരള’ ഇൻഡോ^അറബ് വ്യാപാര സാംസ്കാരിക മേളയുടെ അടയാള പറവക്ക് പേരു നൽകാൻ വായനക്കാർക്ക് അവസരം. സൗഹൃദത്തിെൻറയും സാംസ്കാരിക വിനിമയത്തിെൻറയും ദൂതുമായി, പുതിയ കാലത്തിെൻറ പ്രതീകമായി തെങ്ങോലത്തുമ്പത്തു നിന്ന് ഇൗന്തപ്പനയിലേക്ക് പറന്നെത്തുന്ന തത്തമ്മ കിളിക്ക് ചേരുന്ന ഏറ്റവും അനുയോജ്യമായ പേരു നിർദേശിക്കുന്നവർക്ക് മികച്ച സമ്മാനങ്ങളുമുണ്ട്. അർമേനിയയിലേക്ക് യാത്രയും മൂന്നു ദിവസത്തെ താമസവുമാണ് ഒന്നാം സമ്മാനം.
വിശിഷ്ട വ്യക്തികൾ പെങ്കടുക്കുന്ന കമോൺ കേരളയുടെ മുഖ്യ ചടങ്ങുകളിൽ വെച്ച് ഉപഹാരവും നൽകും. ഉചിതമായ പേരുകൾ 00971502505698 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ contest@comeonkeralauae.com വിലാസത്തിലോ ഡിസംബർ 12നകം അയക്കുക. ബുദ്ധിശാലികൾ ഒരു പോലെ ചിന്തിക്കും എന്നാണല്ലോ, മനോഹരവും ഉചിതവുമായ ഒരേ പേര് ഒന്നിലേറെ പേർ നിർദേശിച്ചാൽ അവരിൽ നിന്ന് നറുക്കെടുത്താവും വിജയിയെ തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
