നല്ലോണം സീസൺ-4 സംഘടിപ്പിച്ചു
text_fieldsമേഴത്തൂരിലെ പ്രവാസികളുടെ കൂട്ടായ്മയുടെ ഓണാഘോഷം
ദുബൈ: മേഴത്തൂരിലെ പ്രവാസികളുടെ കൂട്ടായ്മ ഓണാഘോഷം ‘നല്ലോണം @4’ദുബൈ സ്പോർട്സ് ബെ ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
തിരുവാതിരകളി, കൈകൊട്ടിക്കളി തുടങ്ങിയ കേരളത്തിന്റെ തനത് നൃത്തകലകൾക്കൊപ്പം ക്ലാസിക്കൽ ഡാൻസ് ഭരതനാട്യം തുടങ്ങിയവ അരങ്ങേറി. മുവൈല ബ്യൂട്ടീസ് അവതരിപ്പിച്ച പഞ്ചാരിമേളം, ഗ്രാൻഡ് മ്യൂസിക് അവതരിപ്പിച്ച നാടൻപാട്ട് എന്നിവയുമുണ്ടായിരുന്നു. കൂട്ടായ്മ പ്രസിഡന്റ് പ്രവീൺ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ മേഴത്തൂരിലെ അധ്യാപകർ ചന്ദ്രൻ മാസ്റ്റരും വിജയലക്ഷ്മി ടീച്ചറും ചേർന്ന് ആഘോഷങ്ങൾക്ക് തിരിതെളിയിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. ബിറ്റ്സ് ഓഫ് ഗൾഫ് അവതരിപ്പിച്ച മ്യൂസിക് ഷോയും കുട്ടികളുടെ കായിക മത്സരങ്ങളും വടംവലിയും നടന്നു.
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ നല്ലോണം സീസൺ 4 നു സെക്രട്ടറി ഷഹീറും മറ്റു അംഗങ്ങളും നേതൃത്വം നൽകി. കൂട്ടായ്മ അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതി ‘സഹജീവനം’ കമ്മറ്റി അംഗം അഷ്‌റഫ് പ്രഖ്യാപിച്ചു. ട്രഷറർ ഷാജി ഹൈദ്രു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

