നല്ലളം പ്രവാസി കൂട്ടായ്മ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsഎൻ.പി.കെ സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽനിന്ന്
ദുബൈ: നല്ലളം പ്രവാസി കൂട്ടായ്മ (എൻ.പി.കെ) കുടുംബാംഗങ്ങൾക്കായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച അബൂഹൈലിലെ സ്പോർട്സ് ബേയിൽ നടന്ന ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളിൽ വിവിധ എമിറേറ്റുകളിൽനിന്നായി നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ എൻ.പി.കെ സ്പോർട്സ് വിങ് കൺവീനർ മിൽസു സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് യൂനുസ് അധ്യക്ഷതവഹിച്ചു. അംഗങ്ങളിൽനിന്നുള്ള പ്രമുഖ താരങ്ങളെ കണ്ടെത്തി എൻ.പി.കെയുടെ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റ ടീമുകൾ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.പി.കെ സെക്രട്ടറി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജോബ് ആൻഡ് പബ്ലിസിറ്റി വിങ് കോഓഡിനേറ്റർമാരായ വിന്ദ്ധീപ്, ടി.കെ. മനാഫ് (ഗൾഫ് മാധ്യമം), എൻ.പി.കെ വൈസ് പ്രസിഡന്റ് സഹീർ, ജോയന്റ് സെക്രട്ടറി സലീം, ഷർജിത്, ഷിബിലി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് എൻ.പി.കെ സ്പോർട്സ് വിങ് ജോയന്റ് കൺവീനർ അർഷാദ് അംഗങ്ങൾക്കുള്ള ടിഷർട്ടുകളുടെ വിതരണോദ്ഘാടനം നടത്തി. കായികമേളയുടെ ഉദ്ഘാടനം സെക്രട്ടറി മുസ്തഫ നർവഹിച്ചു.
ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും മെഡലുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

