നല്ല കരുണാനിധി ആസ്റ്റർ ഡിജിറ്റല്‍ ഹെല്‍ത്ത് ആൻഡ് ഇ-കോമേഴ്സ് സി.ഇ.ഒ
text_fieldsനല്ല കരുണാനിധി
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ആൻഡ് ഇ-കോമേഴ്സ് സി.ഇ.ഒ യായി നല്ല കരുണാനിധിയെ നിയമിച്ചു. യു.എ.ഇയുടെ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ വിപ്ലവത്തിന് മൈ ആസ്റ്റര്‍ ആപ് നേതൃത്വം നല്കുന്ന ഘട്ടത്തിലാണ് പുതിയ നിയമനം.
മൈ ആസ്റ്റര്‍ ആപ് യു.എ.ഇയിലെ ഉപഭോക്താക്കള്‍ക്കായി മികച്ച വ്യക്തിഗത ഹെല്‍ത്ത് കെയര്‍ സൊല്യൂഷനുകളാണ് പ്രദാനം ചെയ്യുന്നത്. ആപ് ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത്, ഡിജിറ്റല്‍ ആരോഗ്യ മേഖലയിലെ വളര്‍ച്ചയുടെ സൂചനയാണ്. മൊത്തം 62 ലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ആപ്പിന്റെ സേവം എത്തിച്ചേര്‍ന്നു.
പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയർന്നിട്ടുണ്ട്. യു.എ.ഇയിലെ അഞ്ച് ആസ്റ്റര്‍ ആശുപത്രികള്‍, 650ലധികം ഡോക്ടര്‍മാര്‍, 58 ക്ലിനിക്കുകള്‍, 270 ഫാര്‍മസികള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള മൈ ആസ്റ്റര്‍ ആപ്പിലെ അപ്പോയിൻമെന്റ് ബുക്കിങ് അഞ്ച് ലക്ഷമായി ഉയര്‍ന്നു.
ഫാര്‍മസി ഓര്‍ഡറുകള്‍ 650,000 ആയും ഉയര്‍ന്നു. നേരിട്ടുള്ള കണ്‍സള്‍ട്ടിങ് ബുക്കിങ് സമയം 30-45 മിനിറ്റില്‍ നിന്ന് 5-10 മിനിറ്റായി കുറക്കാൻ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

