Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right42 വർഷത്തെ...

42 വർഷത്തെ പ്രവാസത്തിനുശേഷം നജീബ്​ ഇന്ന്​ നാട്ടിലേക്ക്​

text_fields
bookmark_border
42 വർഷത്തെ പ്രവാസത്തിനുശേഷം നജീബ്​ ഇന്ന്​ നാട്ടിലേക്ക്​
cancel

ദുബൈ: തിരുവനന്തപുരം വട്ടിയൂർക്കാവ്​ സ്വദേശിയായ മുഹമ്മദ്​ നജീബ്​ 1979ലാണ്​ ഷാർജയിൽ എത്തുന്നത്​. നാട്ടിൽ പിതാവിനൊപ്പം പത്രവിതരണത്തിലും ഏജൻസി നടത്തിപ്പിലും സഹകരിക്കുന്നതിനിടെയാണ്​ നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിൽ യു.എ.ഇയിലെത്തുന്നത്​.

ഷാർജയിലെത്തിയപ്പോൾ നാട്ടിൽനിന്ന്​ ശീലിച്ച പത്രവിതരണജോലിയിലാണ്​ പ്രവേശിച്ചത്​. ആദ്യ ഒരുവർഷത്തിന്​ ശേഷം ഇരുചക്രവാഹന ലൈസൻസ്​ സ്വന്തമാക്കി അൽ ഖലീജ്​ പത്രത്തി​െൻറ വിതരണക്കാരനായി. ലൈസൻസ്​ കിട്ടാൻ​ ആദ്യകാലത്ത്​ വാഹനങ്ങൾ കഴുകിയും മറ്റും ഏറെ പണിപ്പെട്ടു. പിന്നീട്​ അൽ ഖലീജിനൊപ്പം മറ്റു പത്രങ്ങളും വിതരണത്തിന്​ ഏറ്റെടുത്തു. മലയാളപത്രങ്ങൾ യു.എ.ഇയിൽനിന്ന്​ പ്രിൻറ്​ ചെയ്യാത്തകാലത്ത്​ ഒന്നും രണ്ടും ദിവസം കഴിഞ്ഞെത്തുന്ന പത്രങ്ങൾ ഷാർജയിലെ മലയാളിസമൂഹത്തിന്​ എത്തിച്ചിരുന്നത്​ നജീബായിരുന്നു.

വാർത്താവിനിമയ സംവിധാനങ്ങൾ കുറഞ്ഞ അക്കാലത്ത്​ ആവേശത്തോടെയാണ്​ ആളുകൾ പത്രം വാങ്ങിയിരുന്നതെന്നും നാട്ടിലെ വിവരങ്ങളറിയാനുള്ള ഏക വഴിയായിരുന്നെന്നും ഓർക്കുന്നു. രണ്ടാം ദിവസത്തിൽ ഉച്ചക്ക്​ ശേഷമാണ്​ അന്നൊക്കെ പത്രങ്ങൾ എത്തിയിരുന്നത്​. ഉച്ചക്ക്​ ശേഷം തുടങ്ങി രാത്രി വൈകുവോളമായിരുന്നു ആദ്യകാലങ്ങളിലെ പത്രവിതരണം. പിന്നീട്​ ഗൾഫിൽനിന്ന്​ പ്രിൻറിങ്​ ആരംഭിച്ചതോടെ രാവിലെ വിതരണം എന്ന രീതിയിലേക്ക്​ മാറി.

നാലു പതിറ്റാണ്ടിനിടെ നാടും പ്രവാസവും ഏറെ മാറിയിട്ടും നജീബ്​ തൊഴിൽ ഉപേക്ഷിച്ചില്ല. ആദ്യവരവിന്​ ശേഷം ഏഴ്​ വർഷങ്ങൾ കഴിഞ്ഞാണ്​ നാട്ടിലേക്ക്​ പോയത്​.

വിവാഹം കഴിഞ്ഞ്​ കുടുംബവുമായി തിരിച്ചെത്തിയ അദ്ദേഹം പിന്നീട്​ കൂടുതലും ഷാർജയിലായിരുന്നു. നാട്ടിൽ പോകുന്നതു​േപാലും വർഷങ്ങളുടെ ഇടവേളകളിലായിരുന്നു. ഒരുതവണ 10 വർഷം കഴിഞ്ഞാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. കുടുംബം 15 വർഷം കൂടെയുണ്ടായിരുന്നു. പിന്നീട്​ ഭാര്യയും മക്കളും നാട്ടിലേക്ക്​ മടങ്ങി. ജീവിതച്ചെലവുകളിലും മറ്റും ആദ്യകാലത്ത്​ ഷാർജയിൽ വളരെ കുറവായിരുന്നുവെന്നും ഇപ്പോൾ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നതായും നജീബ്​ പറയുന്നു. ജോലിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെയാണ്​ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിച്ചത്​.

ഷാർജയിലെ മലയാളികൾക്കിടയിൽ സുപരിചിതനായ നജീബ്​ ഇന്ത്യൻ അസോസിയേഷനിൽ ലൈഫ്​ ടൈം അംഗമാണ്​. നാട്ടിലെത്തിയശേഷം എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എത്ര സാധ്യമാകും എന്നതിൽ ആശങ്കയിലാണ്​.

ഷാർജയിലെ ജീവിതത്തോട്​ പൊരുത്തപ്പെട്ട തനിക്ക്​ നാട്​ വഴങ്ങാൻ സമയമെടുക്കുമെന്നും അദ്ദേഹം കരുതുന്നു. നാലുപതിറ്റാണ്ട്​ നീണ്ട പ്രവാസം അവസാനിപ്പിച്ച്​ ബുധനാഴ്​ചയാണ്​ മടങ്ങുന്നത്​. ഭാര്യ ബുഷ്​റയും രണ്ട്​ ആൺമക്കളും ഒരു പെൺകുട്ടിയുമടങ്ങുന്നതാണ്​ കുടുംബം. മക്കളിൽ രണ്ടുപേർ വിദ്യാർഥികളാണ്​. ഒരാൾ ബാങ്ക്​ ജീവവനക്കാരിയാണ്​. പിതാവ്​: പരേതനായ മസ്​താൻ കുഞ്ഞ്​. മാതാവ്​: മറിയം ബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Najeebfarewell
News Summary - Najeeb returns home today after 42 years in exile
Next Story