നാഫോ ഗ്ലോബൽ വിപുലീകരിക്കുന്നു
text_fieldsനാഫോ ഗ്ലോബൽ യു.എ.ഇ ചാപ്റ്റർ രൂപവത്കരിക്കാൻ ചേർന്ന അഡ്ഹോക് കമ്മിറ്റി യോഗം
ദുബൈ: നാഫോ ഗ്ലോബൽ വിപുലീകരണ ഭാഗമായി യു.എ.ഇ ചാപ്റ്റർ രൂപവത്കരിക്കാൻ അഡ്ഹോക് കമ്മിറ്റി ചേർന്നു. ബർ ദുബൈയിലെ ഓർക്കിഡ് വ്യൂ ഹോട്ടലിൽ നടന്ന യോഗം ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു.നാഫോ ഗ്ലോബൽ ഇന്ത്യ ഉപദേശക സമിതി മേധാവിയും കുവൈത്ത് ജനറൽ സെക്രട്ടറിയുമായ നവീൻ ചിങ്കോരം അധ്യക്ഷതവഹിച്ചു. നാഫോ ഗ്ലോബൽ കുവൈത്ത് ആൻഡ് ഗ്ലോബലൈസേഷൻ കൺവീനർ വൈസ് പ്രസിഡന്റ് അനീഷ് നായർ സ്വാഗതം പറഞ്ഞു. ഹരീഷ് നായരെ അഡ്ഹോക്ക് ചെയർമാനായി നിയമിച്ചു. മധുനായരും ശാലിനി മുരളിയും വൈസ് ചെയർ പേഴ്സനായും ഷീബ ഷൈജു, ടി. രാജ്മോഹൻ എന്നിവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളായും പ്രവർത്തിക്കും.
നാഫോ കുവൈത്ത് മുൻ പ്രസിഡന്റ് രാജീവ് മേനോൻ രക്ഷാധികാരിയാണ്. 2025 ഏപ്രിലോടെ നാഫോ ഗ്ലോബൽ-യു.എ.ഇ ചാപ്റ്റർ ഔദ്യോഗികമായി സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ, അംഗത്വ ഡ്രൈവ്, പ്രവർത്തന ആസൂത്രണം എന്നിവക്ക് നേതൃത്വം നൽകുകയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല. നാഫോ ഗ്ലോബൽ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ 10 അംഗങ്ങൾ ഉൾപ്പെടെ 27 പ്രതിനിധികൾ സംബന്ധിച്ചു. ഗായത്രി ഹരീഷ്, ദീപ പിള്ള, പൂജ പ്രണവ് എന്നിവർ ചേർന്ന് പരമ്പരാഗതമായി വിളക്ക് കൊളുത്തി. തുടർന്ന് പ്രാർഥനാ ഗാനവും ആചാര്യസ്മൃതിയും അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും സാമൂഹിക ക്ഷേമ പദ്ധതിയായ ‘സ്നേഹസ്പർശം’ സംബന്ധിച്ച വിവരണവും നാഫോ ഗ്ലോബൽ ഇന്ത്യ സെക്രട്ടറി മുരളി എസ്. നായർ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

