നടുവണ്ണൂരകം ഏഴാം വാർഷികം ആഘോഷിച്ചു
text_fieldsനടുവണ്ണൂരകം വാർഷികാഘോഷത്തിൽ കെ.കെ.
അൽത്താഫിന് കെ.പി. സുധീര ഉപഹാരം നൽകുന്നു
ദുബൈ: കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂരകം ഏഴാം വാർഷികം ആഘോഷിച്ചു. ‘ഏഴഴകിൽ നടുവണ്ണൂരകം’ എന്ന പേരിൽ ദുബൈ അബൂഹൈൽ സ്പോർട്സ് ബേയിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക മിനി പത്മ ഉദ്ഘാടനംചെയ്തു.
സാഹിത്യകാരി കെ.പി. സുധീര മുഖ്യാതിഥിയായിരുന്നു. വിജയൻ നെല്ലിപ്പുനത്തിൽ അധ്യക്ഷതവഹിച്ചു. ഹംസ കാവിൽ, റിയാസ് ചേലേരി, അബ്ബാസ് കണിശൻ, യൂസുഫ് പൊയ്യേരി, സതീഷ് കുമാർ, ആസിഫ്, മൻസൂർ പരപ്പിൽ, മുജീബ്, ഷാസ്, നൗഷാദ്, പി.എം മുജീബ് എന്നിവർ സംസാരിച്ചു.
ദുബൈ സർക്കാറിന്റെയും ദുബൈ ആർ.ടി.എയുടെയും ‘റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’ പുരസ്കാരം നേടിയ കെ.കെ അൽത്താഫ്, യു.കെ മിഡിൽസെക്സ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഓണേഴ്സ് ഫസ്റ്റ് ക്ലാസ് നേടിയ റസൽ അസീസ്, കളരിപ്പയറ്റ് വിദഗ്ധൻ മുഹമ്മദ് റാഷിദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.കെ. മൊയ്തീൻ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ് ആമുഖഭാഷണം നടത്തി.
നബ്ലു റാഷിദ് റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ അസീസ് അൽദാന സ്വാഗതവും അബ്ദുൽ ഗഫൂർ ആശാരിക്കൽ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷമീം മണോളി ഏകോപനം നിർവഹിച്ചു.
തുടർന്ന് കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികളും വിനോദമത്സരങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

