നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ജഴ്സി പ്രകാശനം
text_fieldsനാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ജഴ്സി പ്രകാശനം ചെയ്യുന്നു
ദുബൈ: ഞായറാഴ്ച ഷാർജയിൽ നടക്കുന്ന നാലാമത് നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം ചെയ്തു. ടീം സ്പോൺസർമാരായ യൂനുസ് ഹസൻ, കെ.പി. മുഹമ്മദ്, നിയാസ് വി.വി, ഇസ്മായിൽ വി.പി, സലിം ചേരിപ്പൊയിൽ, ഫിറോസ് ലത്തീഫ്, നൗഫൽ നരിക്കോൾ, മിസ്രിയ നൗഫൽ, ജാസി എന്നിവരുടെ സാന്നിധ്യത്തിലാണ് ജഴ്സി പുറത്തിറക്കിയത്. ഈ സീസണിൽ അൽ ഇർഷാദ് അവെഞ്ചേഴ്സ്, പ്ലമി ഫൈറ്റേർസ്, സ്വീറ്റ് വേൾഡ് സ്റ്റാർസ്, കെ.പി ചായ് ഹീറോസ്, കൂഖ് അൽ ഷായ് സ്ട്രൈക്കേഴ്സ്, ഏഷ്യാസ് റോയൽസ്, സൈതൂൺ സിസ്ലേഴ്സ്, ഈറ്റ് ആൻഡ് ഡ്രിങ്ക് ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ടൂർണമെന്റിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പ്രീമിയർ ലീഗ് ക്രിക്കറ്റ് 2026ന്റെ ടൈറ്റിൽ സ്പോൺസറായ അൽ ഇർഷാദ് കംപ്യൂട്ടേഴ്സ് സി.ഇ.ഒ യൂനുസ് ഹസൻ, ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, കോർഡിനേറ്റർമാരായ റഹീം തെങ്ങോത്ത്, നൗഫൽ മുണ്ടാടം, സി.പി. മുഹമ്മദ്, മുന്ന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

