നാദാപുരം മണ്ഡലം കെ.എം.സി. സി പ്രവർത്തക സംഗമം
text_fieldsകെ.എം.സി.സി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകസംഗമം
ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകസംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മഹാമാരി പ്രതിസന്ധി തീർത്ത കാലത്ത് യു.എ.ഇ അടക്കമുള്ള ഗൾഫ് നാടുകളിൽ കെ.എം.സി.സിയുടെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കൈത്താങ്ങായെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ- പിന്നാക്ക വിഭാഗത്തിെൻറ നിലനിൽപ് തന്നെയാണ് പുതിയ കാലത്തും മുസ്ലിം ലീഗിെൻറ ലക്ഷ്യമെന്ന് ഷാഫി ചാലിയം പറഞ്ഞു. പ്രസിഡൻറ് അഷ്റഫ് പറമ്പത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.കെ ഇബ്രാഹിം, സെക്രട്ടറി ഹസൻ ചാലിൽ, ജില്ല ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്(പേരോട്), മൂസ കൊയമ്പ്രം, വലിയാണ്ടി അബ്ദുല്ല, ഫൈസൽ കോമത്ത്, ജമാൽ ചെറുമോത്ത്, മഹമൂദ് ഹാജി നാമത്ത്, നൗഷാദ് വാണിമേൽ, ശരീഫ് വാണിമേൽ, യൂസുഫ് കല്ലിൽ, നിസാർ ഇല്ലത്ത്, ബഷീർ തട്ടാറത്ത്, കെ.പി. റഫീഖ് എന്നിവർ സംസാരിച്ചു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ
നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി വലിയാണ്ടി ഹമീദ്, ട്രഷറർ നരിക്കോളിൽ അബ്ദുല്ല എന്നിവർക്ക് സ്വീകരണവും നൽകി. കോവിഡ് മഹാമാരിക്കാലത്ത് ദുബൈയിൽ നടത്തിയ സേവനങ്ങൾക്ക് ഷാജഹാൻ താഴത്തില്ലത്ത്, ടി.കെ. ഷൗക്കത്ത്, സബാഹ് കുമ്മങ്കോട്, ഇർഷാദ് ചീളിയിൽ, ജാബിർ പുതുശ്ശേരി, അബൂബക്കർ ചാമക്കാലിൽ എന്നിവരെയും നാട്ടിലെ പ്രവർത്തനങ്ങൾക്ക് ഫൈസൽ കോമത്തിനെയും ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വി.വി സൈനുദ്ദീൻ സ്വാഗതവും അബ്ദുല്ല എടച്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

