ഓണവിരുന്നൊരുക്കി നാദലയം ‘ഓണനിലാവ്’
text_fieldsനാദലയം അബൂദബി അവതരിപ്പിച്ച ഓണനിലാവ് പരിപാടി
അബൂദബി: സംഗീതാധ്യാപകരുടെ കൂട്ടായ്മയായ നാദലയം അബൂദബിയുടെ ആഭിമുഖ്യത്തിൽ അൽ വഹ്ദ മാളിൽ ‘ഓണനിലാവ്’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണനിലാവിന്റെ മുന്നോടിയായി സംഗീതാധ്യാപകൻ വിഷ്ണു മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം അതിഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യബാബു, കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി. ബഷീർ, ലോക കേരളസഭ അംഗം റോയ് ഐ. വർഗീസ്, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് നമ്പ്യാർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സമീർ കല്ലറയെ ആദരിച്ചു. തുടർന്ന നാദലയം സംഗീത വിദ്യാലയത്തിലെ മുതിർന്നവരുടെ ബാച്ചിലെ വിദ്യാർഥികൾ ഒരുക്കിയ ഓണാനിലാവിൽ മാവേലി വരവേൽപ്, സംഘഗാനം, തിരുവാതിരകളി, ചിത്രീകരണം, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഹേമ സന്ദീപ്, പ്രിയങ്ക മാത്യു, അരുൺ, ബെന്നി എന്നിവർ അവതാരകരായി. ഓണസദ്യയും ഒരുക്കിയിരുന്നു.
ചീഫ് കോഓഡിനേറ്റർ അജിത്, കോഓഡിനേറ്റർമാരായ അനൂപ്, രശ്മി, ഫൈസൽ, ശ്രീജിത്ത്, വിമൽ, സന്ദീപ് ഗോപിനാഥ്, അഭേത്, ശ്രുതി, രാധ, ഹരീഷ്, റഫീ, രെഞ്ചു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

