Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാസ്​ സ്​പോർട്​സിന്​...

നാസ്​ സ്​പോർട്​സിന്​ കളമുണരുന്നു

text_fields
bookmark_border
Nad Al Sheba Sports Tournament
cancel

കായിക മേഖലക്ക്​ വിശ്രമമില്ലാത്ത നാടാണ്​ യു.എ.ഇ. കൊടും ചൂടിലും തണുപ്പിലുമെല്ലാം അതാത്​ കാലാവസ്ഥക്ക്​ യോജിക്കുന്ന കായിക ഇനങ്ങൾ യു.എ.ഇ അവതരിപ്പിക്കും. റമദാനിൽ സ്ഥിരമായി സംഘടിപ്പിക്കുന്ന ടൂർണമെന്‍റാണ്​ നാദൽ ഷെബ സ്​പോർട്​സ്​ അഥവാ നാസ്​ ടൂർണമെന്‍റ്​. ഇക്കുറിയും നാസ്​ സ്​പോർട്​സ്​ നടക്കുന്നുണ്ട്​. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ​ചെയ്യേണ്ട സമയമാണിത്​.

ദുബൈ സ്​പോർട്​സ്​ കൗൺസിലിന്‍റെ നേതൃത്വത്തിൽ നാദൽ ഷിബ സ്പോർട്​സ്​ കോംപ്ലക്സിലാണ്​ വിവിധ കായിക മത്സരങ്ങൾ അരങ്ങേറുക. റമദാൻ രാവുകളെ സജീവമാക്കി എട്ട്​ കായിക മത്സരങ്ങളാണ്​ സംഘടിപ്പിക്കുന്നത്​. വോളിബാൾ, പാഡൽ ടെന്നിസ്​, അമ്പെയ്ത്ത്​, ഫെൻസിങ്​, ഓട്ടം, സൈക്ലിങ്​, വീൽചെയർ ബാസ്​ക്കറ്റ്​ബാൾ, ജിയു ജിത്​സു എന്നിവയാണ്​ അരങ്ങേറുന്നത്​. പ്രവാസികൾക്കും സ്വദേശികൾക്കും പ​ങ്കെടുക്കാം. റമദാൻ രാവുകളിലായിരിക്കും മത്സരങ്ങൾ.

വ്യക്​തിഗതമായും സംഘങ്ങളായും മത്സരത്തിന്​ രജിസ്റ്റർ ചെയ്യാം. വോളിബാളിൽ പ​ങ്കെടുക്കുന്ന ടീമുകൾ ഈ മാസം 23ന്​ മുൻപ്​ രജിസ്റ്റർ ചെയ്യണം. ഓരോ ടീമിലും 14 താരങ്ങളെ വരെ ഉൾപെടുത്താം. കുറഞ്ഞത്​ 10 പേരുണ്ടാവണം. 18 വയസിൽ കൂടുതലുള്ളവർക്കാണ്​ പ​ങ്കെടുക്കാൻ അവസരം. 14 പേരുള്ള ടീമിൽ 12 ​പ്രവാസികളും രണ്ട്​ ഇമാറാത്തികളും ഉണ്ടാവണം. ടീം ലിസ്റ്റ്​ മാർച്ച്​ ഒന്നിനും 20നും ഇടയിൽ നൽകണം. ഈ ടീമിൽ മാറ്റം വരുത്താൻ പാടില്ല.

നാല്​, അഞ്ച്​, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ്​ ഓട്ട മത്സരം നടക്കുക. ഏപ്രിൽ മൂന്ന്​ വരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കും പുരുഷൻമാർക്കും വനിതകൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാവും. രജിസ്​റ്റർ ചെയ്യാൻ nasrunning@dubaisc.ae, 0565336886 എന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം.

77 കിലോമീറ്ററാണ്​ സൈക്ലിങ്​. 18 വയസിന്​ മുകളിലുള്ളവർക്ക്​ പ​ങ്കെടുക്കാം. പ​​ങ്കെടുക്കുന്നവർ nascycling@dubaisc.ae, 0545839464 എന്ന നമ്പറിലോ ഇമെയിലിലോ മാർച്ച്​ 25ന്​ മുൻപ്​ രജിസ്റ്റർ ചെയ്യണം. വീൽ ചെയർ ബാസ്​ക്കറ്റ്​ബാളിൽ പ​ങ്കെടുക്കുന്നവർ മാർച്ച്​ 16ന്​ മുൻപ്​ രജിസ്റ്റർ ചെയ്യണം. ഇ മെയിൽ വിലാസം: naswhbasket@dubaisc.ae, ഫോൺ: 054-5839463. റമദാനിലും ആരോഗ്യ പ്രവർത്തനങ്ങളിലേർപെടുന്നവർക്ക്​ നാസ്​ സ്​പോർട്​സ്​ ആശ്വാസവും പ്രജോദനവുമാണ്​. മലയാളികളടക്കം നിരവധി പേർ ഇതിന്‍റെ ഭാഗമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEnad al sheba sports tournament
News Summary - Nad Al Sheba Sports Tournament in UAE
Next Story