Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബിദിന ദേശീയ ദിനാഘോഷങ്ങള്‍ നടന്നു

text_fields
bookmark_border
നബിദിന ദേശീയ ദിനാഘോഷങ്ങള്‍ നടന്നു
cancel

റാസല്‍ഖൈമ: റാക് എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നബിദിന - യു.എ. ഇ ദേശീയ ദിനാഘോഷം നടന്നു. ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ റാക് എക്കണോമിക് ഡവലപ്പ്മ​​െൻറ്​ വകുപ്പ് മേധാവ ി ശൈഖ് മുഹമ്മദ് ഖായിദ് ആല്‍ ഖാസിമി, റാക് പൊലീട് ട്രാഫിക് വിഭാഗം ഓഫീസര്‍ മന്‍സൂര്‍ ഹുസൈന്‍ ഇബ്രാഹിം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. റാക് ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ്​ എസ്.എ. സലീം ഉദ്ഘാടനം ചെയ്തു.

റാക് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, നാഷാദ് കാമ്പില്‍, അന്‍സാര്‍ കൊയിലാണ്ടി, മുഹമ്മദ് ഷൊര്‍ണൂര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ മല്‍സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍, സ്കോളേഴ്സ് സ്കൂള്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈദര്‍ നന്നമുക്ക് ദേശീയ ദിന സന്ദേശം നല്‍കി. ഡോ. സാജിദ് കടയ്ക്കല്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nabidinam-uae-uae news
Next Story