Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നാട്ടുകൂട്ടം -2023’...

‘നാട്ടുകൂട്ടം -2023’ ഇന്ന്​ സഫാരി മാളിൽ

text_fields
bookmark_border
safari mall
cancel

ദു​ബൈ: യു.​എ.​ഇ​യി​ലും നാ​ട്ടി​ലു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള ക്ഷേ​മ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന പ​ത്ത​നം​തി​ട്ട നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ൻ (പി.​എം.​എ) ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ‘നാ​ട്ടു​കൂ​ട്ടം -2023’ എ​ന്ന പേ​രി​ൽ ന​വം​ബ​ർ നാ​ലി​ന്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഷാ​ർ​ജ സ​ഫാ​രി മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച പി.​എം.​എ അം​ഗ​ങ്ങ​ളെ​യും 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ത്തി​ലും 12ലും ​മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. ‘ഒ​ത്തു​കൂ​ടാം ഒ​രു​മ​യോ​ടെ ഒ​രേ മ​ന​സ്സോ​ടെ’ സ​ന്ദേ​ശ​ത്തോ​ടെ ആ​ഘോ​ഷ​ത്തി​ൽ ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷ​രീ​ഫ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യോ​ടൊ​പ്പം ശി​ങ്കാ​രി മേ​ളം, ഡാ​ൻ​സ് തു​ട​ങ്ങി​യ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Naatukoottam -2023 on saturday at Safari Mall
Next Story