യു.എ.ഇ വിദ്യാർഥികൾ വികസിപ്പിച്ച ഉപഗ്രഹം വിക്ഷേപിച്ചു
text_fieldsദുബൈ: വരും തലമുറയെ ചക്രവാളങ്ങൾക്കുമപ്പുറത്തേക്ക് കുതിക്കാൻ കെൽപ്പുള്ളവരാക്കണമെന്ന് വിഭാവനം ചെയ്ത രാഷ്ട്രപിതാവ് ശൈഖ്സായിദിെൻറ ജൻമശതാബ്ദി വർഷത്തിൽ ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇ യുവതലമുറയുടെ കരുത്തുറ്റ മുന്നേറ്റം. പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഖലീഫ സാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ച് ആഴ്ചകൾക്കകം യു.എ.ഇയിലെ വിദ്യാർഥികൾ സ്വന്തമായ വികസിപ്പിച്ച ചെറു ഉപഗ്രഹവും ബഹിരാകാശത്തേക്ക് കുതിച്ചുയർന്നിരിക്കുന്നു. ഖലീഫ യൂനിവേഴ്സിറ്റി വിദ്യാർഥികൾ നിർമിച്ച മൈസാറ്റ്1 എന്ന നാനോ സാറ്റലൈറ്റ് വിർജീനിയയിലെ മിഡ് അറ്റ്ലാൻറിക് റീജിയനൽ സ്പേസ് പോയിൻറിൽ നിന്നാണ് വിക്ഷേപിച്ചത്.
നവംബർ 15നാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാഞ്ഞതിനാൽ രണ്ടു നാൾ കൂടി വൈകി ഇന്നലെ ഉച്ചക്ക് 1.02നാണ് വിക്ഷേപണം നടത്തിയത്.നാലു മിനിറ്റുകൊണ്ട് റോക്കറ്റ് വിജയകരമായി വേർപ്പെടുകയും 1.11ന് പേടകം ബഹിരാകാശ പഥത്തിലെത്തുകയും ചെയ്തു. രണ്ടു ദിവസത്തിനകം ഉപഗ്രഹം ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിൽ എത്തും. മുഖ്യമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിൽ മികച്ച ഒരു നീരീക്ഷണ കാമറയും മസ്ദാർ ഇൻസ്റ്റിട്യുട്ടിൽ വികസിപ്പിച്ചെടുത്ത ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്. ജപ്പാനിലെ തനേഗാഷിമ സ്പേസ് സെൻററിൽ നിന്ന് ഒക്ടോബർ 29ന് വിക്ഷേപിച്ച ഖലീഫ സാറ്റ് ഇപ്പോൾ ഭൂമിയെ വലം ചെയ്യുന്നുണ്ട്. അബൂദബിയിലെ യഹ്സാറ്റ് സ്പേസ് ലാബിലാണ് മൈ സാറ്റ് 1വികസിപ്പിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
