മൈ ഗോൾഡ് വാലറ്റ് മെഗാ നറുക്കെടുപ്പ് 100 ഗ്രാം സ്വർണം മുസ്സമ്മിലിന്
text_fieldsമുസ്സമ്മിൽ എളംകുട്ടികണ്ടി
ദുബൈ: പ്രമുഖ ഡിജിറ്റൽ സ്വർണ നിക്ഷേപ പ്ലാറ്റ്ഫോമായ ‘മൈ ഗോൾഡ് വാലറ്റ്’ സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ദുബൈയിൽ താമസിക്കുന്ന മലയാളി മുസ്സമ്മിൽ എളംകുട്ടികണ്ടിക്കാണ് 100 ഗ്രാം സ്വർണത്തിന് അർഹനായത്.
കമ്പനി ഡയറക്ടർമാരായ ഷബീർ നടുവക്കാട്, തൻവീർ സി.പി, മുഹൈമിൻ ഹാരിസ്, താഹിർ മുഹമ്മദ് എന്നിവരുടെയും അഡ്വൈസറി ബോർഡ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന സിസ്റ്റം അധിഷ്ഠിത നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. ആഭ്യന്തര മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച എല്ലാ എൻട്രികളും പരിശോധനക്ക് വിധേയമാക്കിയിരുന്നു.
2025 ആഗസ്റ്റ് മുതൽ ഡിസംബർ 31 വരെ നടന്ന കാമ്പയിൻ കാലയളവിൽ, മൈ ഗോൾഡ് വാലറ്റ് ആപ്പ് വഴി സ്വർണമോ വെള്ളിയോ വാങ്ങിയ ഉപഭോക്താക്കൾക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വിജയിയെ മാനേജ്മെന്റ് അഭിനന്ദിച്ചു. വരും മാസങ്ങളിൽ ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ സമ്മാനപദ്ധതികളും റിവാർഡ് പ്രോഗ്രാമുകളും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

