Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ​ബ്​ ഹെ​ൽ​ത്തി​ൽ...

അ​റ​ബ്​ ഹെ​ൽ​ത്തി​ൽ ശ്ര​ദ്ധ​നേ​ടി മൈ ​ആ​സ്റ്റ​ർ ആ​പ്പ്​

text_fields
bookmark_border
അ​റ​ബ്​ ഹെ​ൽ​ത്തി​ൽ ശ്ര​ദ്ധ​നേ​ടി മൈ ​ആ​സ്റ്റ​ർ ആ​പ്പ്​
cancel

ദു​ബൈ: അ​റ​ബ്​ ഹെ​ൽ​ത്തി​ൽ ശ്ര​ദ്ധ നേ​ടി ആ​സ്റ്റ​ർ ഹെ​ൽ​ത്ത്​ കെ​യ​റി​ന്‍റെ മൈ ​ആ​സ്റ്റ​ർ (myAster) സൂ​പ്പ​ർ ആ​പ്പ്. ടെ​ലി​മെ​ഡി​സി​ൻ, സി.​ആ​ർ.​എം, ഇ-​ഫാ​ർ​മ​സി മു​ത​ലാ​യ സേ​വ​ന​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​ണി​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡൗ​ൺ​ലോ​ഡു​ക​ളാ​ണ്​ ആ​പ്പ് വ​ഴി ന​ട​ന്ന​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ സു​ര​ക്ഷാ​രം​ഗ​ത്ത്​ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ സേ​വ​ന പ്ലാ​റ്റ്​​ഫോ​മാ​യി ആ​പ്പ് മാ​റി.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ്​ അ​റ​ബ് ഹെ​ൽ​ത്ത്. അ​റ​ബ്​ ഹെ​ൽ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​സ്റ്റ​ർ മി​ക​ച്ച പ​ങ്കാ​ളി​യാ​ണ്. മെ​ന മേ​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ, ക്ഷേ​മ​കേ​ന്ദ്ര​മാ​യി മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഈ ​വ​ർ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ആ​സ്റ്റ​ർ ഫാ​ർ​മ​സി മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​സു​ര​ക്ഷ രം​ഗ​ത്ത്​ അ​ത്യാ​ധു​നി​ക സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ൾ, നൂ​ത​ന മെ​ഡി​ക്ക​ൽ പ്രാ​ക്ടി​സ്​ സ​ഹാ​യ​ങ്ങ​ൾ, ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

വി​ഷ​ൻ 2031നോ​ട്​​ ചേ​ർ​ന്നു​​നി​ന്ന്​ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ രം​ഗ​ത്തെ​ മി​ക​വി​ലേ​ക്ക്​ ന​യി​ക്കു​ന്ന​തി​ൽ യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ ശ്ര​മ​ങ്ങ​ളെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി ആ​സ്റ്റ​ർ ഡി.​എം. ഹെ​ൽ​ത്ത്​ കെ​യ​ർ ജി.​സി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു. ഇ​തി​ൽ അ​റ​ബ്​ ഹെ​ൽ​ത്തി​ന്‍റെ പ​ങ്ക്​ പ്ര​ധാ​ന​മാ​ണ്. ആ​രോ​ഗ്യ​സു​ര​ക്ഷ സേ​വ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ.​ഇ​യെ കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കാ​ണു​ന്ന​തെ​ന്നും അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsarab healthMy Aster app
News Summary - My Aster App Gets Attention in Arab Health
Next Story