എം.വി.ആർ കാൻസർ ബോധവത്കരണ കേന്ദ്ര പ്രവർത്തനം സജീവമായി
text_fieldsദുബൈ: കാൻസർ ചികിത്സ സംബന്ധിച്ച ബോധവത്കരണം ലക്ഷ്യമിട്ട് എം.വി.ആർ കാൻസർ സെൻറർ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ദുബൈയിൽ ആരംഭിച്ച പ്രതിനിധി ഒഫീസ് പ്രവർത്തനം സജീവമായി. ദുബൈ ശൈഖ് സായിദ് റോഡിലെ ആപ്സിൻ കമേഴ്സ്യൽ ടവറിലാണ് ഒഫീസ് പ്രവർത്തനം. രോഗം സംബന്ധിച്ച എല്ലാ വിധ ആശങ്കകളും ദൂരീകരിക്കാനും കോഴിക്കോടുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്താനും ഇവിടെ നിന്ന് സാധിക്കും. 10000 രൂപ നൽകി അംഗമായാൽ അഞ്ചു ലക്ഷം രൂപയുടെ വരെ കാൻസർ ചികിത്സാ പരിരക്ഷ നൽകുന്ന പദ്ധതി സംബന്ധിച്ച വിവരങ്ങളും ഇവിടെ നിന്ന് അറിയാം. നിക്ഷേപം നടത്തി ഒരു വർഷം പിന്നിട്ട ശേഷം കോഴിക്കോട് എം.വി.ആർ. കാൻസർ സെൻററിൽ അഞ്ചു ലക്ഷം രൂപയുടെ ചികിത്സ ലഭിക്കുക.
18 മുതൽ 60 വയസു വരെ പ്രായക്കാർക്കാണ് അംഗത്വം നൽകുക. 70 വയസ് പൂർത്തിയാകുന്നതു വരെ ചികിത്സാ സൗജന്യത്തിന് അർഹതയുണ്ടാവും. പദ്ധതിയിൽ ചേരാൻ പ്രവാസികൾക്ക് ഒാൺലൈൻ മുഖേന കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിലേക്ക് പണം അയക്കാം. 043530031 എന്ന നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും.ഇൗ മാസം ആദ്യം ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ശൈഖ് സുഹൈൽ ബിൻ ഖലീഫ സായിദ് ആൽ മക്തൂമാണ് സെൻറർ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
