എം.വി.ആർ കാൻസർ സെൻറർ ഇൻഫർമേഷൻ സെൻറർ ഇന്നു തുറക്കും
text_fieldsദുബൈ: എം.വി.ആർ കാൻസർ സെൻറർ& റിസർച്ച് ഇൻസ്റ്റിട്യൂട്ടിെൻറ ഇൻഫർേമഷൻ സെൻററും പ്രതിനിധി ഒഫീസും ദുബൈയിൽ പ്രവർത്തനം ആരംഭിക്കുന്നു. കോഴിക്കോടുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയ വിനിമയം നടത്തുന്നതിനും ഇ കൺസൾേട്ടഷനും ഇവിടെ സൗകര്യമുണ്ടാവും. കാൻസർ രോഗം നിർണയിക്കപ്പെട്ടവർക്ക് ഡോക്ടർമാരുടെ വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം തേടാനും ചികിത്സാ സാധ്യതകൾ അറിയാനും ഇത് ഏറെ സഹായകമാകും.
ദുബൈ ശൈഖ് സായിദ് റോഡിൽ ആസ്പിൻ കമേഴ്സ്യൽ ടവറിലെ ഓഫീസിെൻറ ഉദ്ഘാടനം ഇന്ന് ശൈഖ് സുഹൈൽ ബിൻ ഖലീഫ സായിദ് അൽ മക്തൂം നിർവ്വഹിക്കും.
വൈകീട്ട് ആറിന് ദുബൈ ഫ്ലോറാ ക്രീക്ക് ഹോട്ടലിലെ ഒലിവ് ട്രീ റസ്റ്റൻറിൽ നടക്കുന്ന ചടങ്ങിൽ കോൺസുൽ ജനറൽ വിപുൽ മുഖ്യാതിഥിയാവും. കെയർ ഫൗണ്ടേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജി.മാധവൻ നായർ, നടൻ നന്ദു, അഹ്മദ് ഹസൻ തുടങ്ങിയവർ സംസാരിക്കും. കൃത്യമായ രോഗ നിർണ്ണയത്തിലൂടെയും, ബോധവത്കരണത്തിലൂടെയും, ചികിൽസയിലൂടെയും കാൻസറിനെ ഉൻമൂലനം ചെയ്യുകയാണ് എം.വി.ആർ കാൻസർ സെൻറർ മുന്നോട്ട് വെക്കുന്ന ആശയമെന്നും ആഗോള പ്രചരത്തിെൻറ ആദ്യ ചുവടുവെപ്പാണ് ദുബൈയിലെന്നും ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
