സഹകരണ മേഖലയുടെ കരുത്തില്‍ കാന്‍സര്‍ തടയാന്‍ എം.വി.ആര്‍ കാന്‍സര്‍ സെൻറര്‍
text_fieldsദുബൈ: കേരളത്തില്‍ അതിവേഗത്തില്‍ പടരുന്ന അര്‍ബുദ വ്യാധി തടയാന്‍ കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെൻറര്‍ ആൻറ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത് വേറിട്ട ശ്രമങ്ങള്‍. മറ്റ് ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ കുറഞ്ഞ ചെലവിലാണ് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്. മരുന്നിന് ഒഴികെയുള്ള ചെലവുകളിലാണ് 30 ശതമാനത്തോളം കുറവുള്ളതെന്ന് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. ആര്‍.സി.സിയും മലബാര്‍ കാന്‍സര്‍ സെൻററും കഴിഞ്ഞാല്‍ കാന്‍സര്‍ ചികില്‍സക്ക് മാത്രമായി സ്ഥാപിക്കുന്ന കേരളത്തിലെ മൂന്നാമത്തെ സ്ഥാപനമാണിത്്. മറ്റ് ആശുപത്രികളൊക്കെ മറ്റ് രോഗങ്ങള്‍ക്കൊപ്പം കാന്‍സറിനെയും കാണുമ്പോള്‍ അര്‍ബുദത്തെ ഏത് വിധേനയും പ്രതിരോധിക്കുന്നതിനാണ് എം.വി.ആര്‍ കാന്‍സര്‍ സെൻറര്‍ ശ്രദ്ധചെലുത്തുന്നത്. എട്ട് മാസം പിന്നിട്ട സെൻററില്‍ ഇതിനകം ഏകദേശം അയ്യായിരത്തിലേറെ രോഗികള്‍ ചികിത്സ തേടി.
ശരാശരി 200 പേരാണ് പ്രതിദിനം എത്തുന്നത്. ഇതില്‍ 40 പേരോളം പുതിയ രോഗികളാണ് എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. ചെലവ് താങ്ങാനാവാത്തതിനാല്‍ പാവങ്ങള്‍ക്ക് ചികില്‍സ അപ്രാപ്യമാകരുതെന്ന കാഴ്ചപ്പാടില്‍ നിന്നാണ് പുതിയ ചികില്‍സാ പദ്ധതിക്ക് രൂപം നല്‍കിയത്. പതിനായിരം രൂപ സ്ഥിര നിക്ഷേപം നല്‍കി ചേരുന്നവര്‍ക്ക് സ്കീം പ്രകാരം എഴുപതു വയസ്സുവരെ അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. സഹകരണ മേഖലയുടെ പിന്തുണയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്താനുള്ള ആത്മവിശ്വാസം നല്‍കുന്നതെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു. 400 കോടി രൂപയാണ് ആശുപത്രിക്കായി ചെലവഴിച്ചിരിക്കുന്നത്. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കാണ് ആശുപത്രിയുടെ പിന്‍ബലും.
ഇവിടെ നിന്നാണ് ആശുപത്രിക്ക് ആവശ്യമായ പണം ലഭ്യമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ പലിശ മാത്രം നല്‍കുകയും പിന്നീട് ദീര്‍ഘകാല തിരിച്ചടവിലൂടെ വായ്പാ തുക തിരിച്ചു ബാങ്കിന് നല്‍കുകയുമാണ് ചെയ്യുക. അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വിജയകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
ചികിത്സാ പദ്ധതിയിൽ ചേരുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന കാലിക്കറ്റ് സര്‍വീസ് സിറ്റി സഹകരണ ബാങ്കിലേയ്ക്ക് പണം അയക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0091 495 2703111, 94460 34311, 94463 83311.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
