എം.വി.ആർ അഴിമതിയുടെ കറ പുരളാത്ത നേതാവ് –കെ.സുധാകരൻ
text_fieldsഷാർജ: കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനും അഴിമതിയുടെ കറ പുരളാത്ത ജന നേതാവുമായി രുന്നു എം.വി.രാഘവനെന്ന് കെ.പി.സി.സി.വർക്കിങ് പ്രസിഡൻറ് കെ.സുധാകരൻ പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷെൻറ സഹകരണത്തോടെ എം.വി.ആർ.സ്മൃതി സാംസ്കാരിക വേദി സംഘടിപ്പിച് ച സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനങ്ങളിൽ ചാഞ്ചാട്ടമി ല്ലാതെ ഉറച്ചുനിൽക്കുന്നതും നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കുന്നതുമായിരുന്നു എം.വി.ആറുടെ പ്രത്യേകത. രാഷ്ട്രീയത്തിൽ മാത്രമല്ല വ്യക്തിബന്ധത്തിലും എം.വി.ആറുമായും അടുപ്പം സൂക്ഷിച്ചിരുന്നതായി സുധാകരൻ ഓർമ്മിച്ചു. എതിർചേരിയിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹം തന്നെ വിമർശിച്ചിട്ടില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയടക്കം നിരവധി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ പ്രതിനിധികളുമായി എം.വി.ആർ. ചർച്ച നടത്തിയിരുന്നു, വേണ്ടത്ര ഇംഗ്ളീഷ് പരിജ്ഞാനമില്ലാത്ത അദ്ദേഹം എങ്ങിനെ ഇത്രയും അനായാസമായി കാര്യങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജ് ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ഷാർജയിലെ ഒരു യോഗത്തിൽ നിന്ന് ഷാർജ പോലീസ് തന്നെ അറസ്റ്റ് ചെയ്ത കാര്യം സുധാകരൻ ഓർമ്മിച്ചു. യോഗം നടത്തുന്നതിന് മുൻപ് സംഘാടകർ അധികൃതരുടെ അനുവാദം വാങ്ങിയില്ലെന്ന കാരണത്തിലായിരുന്നു അറസ്റ്റ്.
സംഭവമറിഞ്ഞ എം.വി.ആർ. അറിയാവുന്ന ഇംഗ്ലീഷിൽ തന്നെ വിട്ടയക്കാനിടപെടണമെന്ന് എംബസിയിൽ വിളിച്ചുപറഞ്ഞതും കെ.സുധാകരൻ സദസുമായി നർമ്മത്തോടെ പങ്കുവെച്ചു. സി.എം.പി.സംസ്ഥാന സെക്രട്ടറി സി.പി.ജോണിനും ചടങ്ങിൽ സ്വീകരണം നൽകി.
എം.വി.ആറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ ആത്മവഞ്ചകനല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിെൻറ കൂടെ പോയതെന്ന് ജോൺ പറഞ്ഞു.
ചടങ്ങിൽ ഇ.ടി.പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ.വൈ.എ.റഹീം, അഡ്വ.എം.പി.സാജു, ചന്ദ്രപ്രകാശ് ഇടമന എന്നിവരും പ്രസംഗിച്ചു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഇൻകാസ് നേതാവ് പുന്നക്കൻ മുഹമ്മദാലി, ഗ്ലോബൽ ഒ.ഐ.സി.സി. ഭാരവാഹി അഹമ്മദ് പുളിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
