എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ പ്രകാശിതമായി
text_fieldsഎം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥയായ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ സി.പി. കുഞ്ഞുമുഹമ്മദ്, എൻ.എ. മുഹമ്മദ്, ഗൾഫാർ മുഹമ്മദലി, ഡോ. ആസാദ് മൂപ്പൻ,
പി.വി. അബ്ദുൽ വഹാബ് എം.പി, റിട്ട. ജസ്റ്റിസ് പി.കെ. റഹീം, എം.എ. അഷ്റഫ് അലി,
വി.എം. ഇബ്രാഹിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് സമീപം
ദുബൈ: യു.എ.ഇയിലെ ബിസിനസ് പ്രമുഖനും ആദ്യകാല പ്രവാസികളിൽ ഒരാളുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ പുറത്തിറങ്ങി.
ശനിയാഴ്ച ദുബൈ അൽഖൂസിലെ ക്രഡൻസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഗൾഫാർ മുഹമ്മദലി, എം.പി. അബ്ദുൽ വഹാബ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സി.പി. കുഞ്ഞുമുഹമ്മദ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, എൻ.എ. മുഹമ്മദ്, റിട്ട. ജസ്റ്റിസ് പി.കെ. റഹീം എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ എന്ന തലക്കെട്ടിൽ ഇറങ്ങുന്ന പുസ്തകം മാധ്യമം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ‘തടാഗം ഫൗണ്ടേഷൻ’ നൽകുന്ന മൂന്നാമത് ജലീൽ കാഷ് ആൻഡ് കാരി വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും വേദിയിൽ നടന്നു.
പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ, യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്റ്, കഫത്തീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയ 30 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് സമ്മാനിച്ചത്. വിദ്യാർഥികളുടെ ക്ഷേമത്തിനായി സംഭാവന അർപ്പിച്ച മികച്ച അധ്യാപകരെ ആദരിക്കുന്നതിനായി മോഡൽ സർവിസ് സൊസൈറ്റിയുമായി (എം.എസ്.എസ്) സഹകരിച്ച് നടപ്പാക്കുന്ന ‘ബെസ്റ്റ് ടീച്ചർ- ഇൻസ്പെയറിങ് ദ ഫ്യൂച്ചർ’ പുരസ്കാര സംരംഭവും ചടങ്ങിൽ പ്രഖ്യാപിച്ചു. 25,000 ദിർഹമാണ് അവാർഡ് തുക.
എഴുത്തുകാരൻ എം.എൻ. കാരശ്ശേരി, നജീബ് കാന്തപുരം എം.എൽ.എ, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം, റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ തുടങ്ങിയ പ്രമുഖരും ജലീൽ ഹോൾഡിങ്സ് ഡയറക്ടർ ഡോ. സാക്കിർ കെ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ ഗഫൂർ കെ. മുഹമ്മദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

