മുസിരിസ് ഗാല നവംബർ 24ന്
text_fieldsദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം ‘മുസിരിസ് ഗാല 2024’ എന്ന പേരിൽ നവംബർ 24ന് സംഗമം സംഘടിപ്പിക്കും. അംഗങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ആഘോഷത്തിൽ മത്സരങ്ങൾ, കലാപരിപാടികൾ, ആദരങ്ങൾ, മോട്ടിവേഷൻ ക്ലാസ്, ഇശൽ പ്രോഗ്രാം എന്നിവ സംഘടിപ്പിക്കും. പരിപാടിക്ക് രൂപം നൽകാൻ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അസ്കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു.
ജില്ല ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, സത്താർ മാമ്പ്ര, മണ്ഡലം ഭാരവാഹികളായ അബ്ദുൽ റഹ്മാൻ കുട്ടി, അഷ്റഫ് മാള, ഇബ്രാഹിം കടലായി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലാം മാമ്പ്ര സ്വാഗതവും ഹസീബ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് യു.എ.ഇ അടിസ്ഥാനത്തിൽ ലേഖന മത്സരങ്ങൾ സംഘടിപ്പിക്കും. ‘കേരള നവോത്ഥാന വീഥിയിൽ സീതി സാഹിബിന്റെ പങ്ക്’ എന്നതാണ് വിഷയം. ഒപ്പം ‘പ്രവാസവും സ്ത്രീ സമൂഹവും’ എന്ന വിഷയത്തിൽ വനിതകൾക്കായി മത്സരവും സംഘടിപ്പിക്കും.
12 പേജിൽ അധികാരിക്കാത്ത ലേഖനങ്ങൾ abdulhaseebtm@gmail.com എന്ന വിലാസത്തിൽ നവംബർ 12ന് മുമ്പായി അയക്കണമെന്ന് പ്രസിഡന്റ് അസ്കർ പുത്തൻചിറയും ജനറൽ സെക്രട്ടറി സലാം മാമ്പ്രയും അറിയിച്ചു. ഫോൺ: 0582445377.
